ഞങ്ങളുടെ പാർട്ടിയിൽ മുസ്ലിമും ഹിന്ദുവും ക്രിസ്ത്യാനിയുമുണ്ട്’, വർഗീയതയ്ക്ക് വെടിമരുന്നിട്ട് കൊടുക്കുകയാണ് ചിലർ: എം വി ഗോവിന്ദൻ മാസ്റ്റര്‍

Spread the love

ഷംസീറിന്റെ പേരെടുത്ത് പറയുന്നത് യഥാർത്ഥത്തിൽ വർഗീയതയാണ്. ഞങ്ങളുടെ പാർട്ടിയിൽ മുസ്ലിമും, ഹിന്ദുവും, ക്രിസ്ത്യാനിയും എല്ലാമുണ്ട്. കേരളത്തിലെ വിശ്വാസി സമൂഹം ഏറ്റവുമധികം ഉള്ളത് ഇടതുപക്ഷ ജനാധിപത്യ മുന്നണിയിലാണ്, പ്രത്യേകിച്ച് ഹിന്ദു സമൂഹം. സ്പീക്കർ പറഞ്ഞത് രാഷ്ട്രീയമല്ല ശാസ്ത്രം മാത്രം. സ്പീക്കർക്ക് എന്താണ് ശാസ്ത്രം സംസാരിച്ചുകൂടെ. ഷംസീറിനെതിരെ ഒറ്റപ്പെട്ട ആക്രമണം വന്നാൽ പാർട്ടി നേരിടും. മനുഷ്യർക്ക് ശാസ്ത്രബോധം വേണം. ആ ശാസ്ത്രബോധത്തിന് എതിരെ നിൽക്കുന്നവരെ വേണം ആദ്യം എതിർക്കാൻ. ഗണപതി മിത്ത് തന്നെയാണ്, അതിനെ അങ്ങനെ തന്നെ കാണണം. ഗണപതി ഉണ്ടായത് പ്ലാസ്റ്റിക് സർജറി മൂലമാണെന്ന് പറഞ്ഞത് ഷംസീർ അല്ല പ്രധാനമന്ത്രി ആണ്’, ഗോവിന്ദൻ മാസ്റ്റർ വാർത്താ സമ്മേളനത്തിൽ പറഞ്ഞു.ഷംസീറിന്റെ പേരെടുത്ത് പറയുന്നത് യഥാർത്ഥത്തിൽ വർഗീയതയാണ്. ഞങ്ങളുടെ പാർട്ടിയിൽ മുസ്ലിമും, ഹിന്ദുവും, ക്രിസ്ത്യാനിയും എല്ലാമുണ്ട്. കേരളത്തിലെ വിശ്വാസി സമൂഹം ഏറ്റവുമധികം ഉള്ളത് ഇടതുപക്ഷ ജനാധിപത്യ മുന്നണിയിലാണ്, പ്രത്യേകിച്ച് ഹിന്ദു സമൂഹം. സ്പീക്കർ പറഞ്ഞത് രാഷ്ട്രീയമല്ല ശാസ്ത്രം മാത്രം. സ്പീക്കർക്ക് എന്താണ് ശാസ്ത്രം സംസാരിച്ചുകൂടെ. ഷംസീറിനെതിരെ ഒറ്റപ്പെട്ട ആക്രമണം വന്നാൽ പാർട്ടി നേരിടും. മനുഷ്യർക്ക് ശാസ്ത്രബോധം വേണം. ആ ശാസ്ത്രബോധത്തിന് എതിരെ നിൽക്കുന്നവരെ വേണം ആദ്യം എതിർക്കാൻ. ഗണപതി മിത്ത് തന്നെയാണ്, അതിനെ അങ്ങനെ തന്നെ കാണണം. ഗണപതി ഉണ്ടായത് പ്ലാസ്റ്റിക് സർജറി മൂലമാണെന്ന് പറഞ്ഞത് ഷംസീർ അല്ല പ്രധാനമന്ത്രി ആണ്’, ഗോവിന്ദൻ മാസ്റ്റർ വാർത്താ സമ്മേളനത്തിൽ പറഞ്ഞു.ശാസ്ത്ര വിരുദ്ധമാണ് പ്രധാനമന്ത്രി അടക്കം പറയുന്നത്. പുഷ്പക വിമാനം, പ്ലാസ്റ്റിക് സർജറി എല്ലാം അതിന്റെ ഭാഗമാണ്. ഗണപതി ക്ഷേത്രത്തിലെ വഴിപാട് നല്ല കാര്യമാണ്. എന്നാല്‍ അത് രാഷ്ട്രീയ ആയുധമാക്കി മാറ്റുന്നില്ലേ എന്ന് സ്വയം പരിശോധിക്കണം. ഗണപതിയെ പ്ലാസ്റ്റിക് സര്‍ജറിയിലൂടെ രൂപപ്പെടുത്തിയതാണ് എന്ന് പറഞ്ഞത് പ്രധാനമന്ത്രിയാണ്. ഇത് മിത്തിന്റെ ഭാഗമായി അവതരിപ്പിക്കാം. എന്നാല്‍ ഇക്കാര്യങ്ങള്‍ ചരിത്രത്തിന്റെ ഭാഗമാക്കുന്നത് തെറ്റാണ്’, ഗോവിന്ദന്‍ മാസ്റ്റര്‍ കൂട്ടിച്ചേർത്തു.

Leave a Reply

Your email address will not be published.