ജ്വല്ലറിയിൽ നിന്നും കോടികളുടെ കവർച്ച; 13 കാരൻ്റെ മനസാന്നിധ്യം ഒഴിവാക്കിയത് വൻ നഷ്ടം

Spread the love

മഹാരാഷ്ട്രയിലെ കോലാപൂരിനടുത്തുള്ള ബലിംഗയിലെ ഒരു ജ്വല്ലറിയിൽ നിന്നും കോടികൾ വിലവരുന്ന ആഭരണങ്ങൾ കവർന്നു. വ്യാഴാഴ്ചയാണ് സംഭവം. 1.8 കോടി രൂപയുടെ ആഭരണങ്ങളും 1.5 ലക്ഷം രൂപയുമാണ് നഷ്ടപ്പെട്ടത്.രമേശ് മാലിയുടെ ഉടമസ്ഥതയിലുള്ള കാത്യായനി ജ്വല്ലറിയിലാണ് കവർച്ച നടന്നത്.

കടയുടമയുടെ മകൻ സ്ട്രോംഗ് റൂമിൽ കയറി വാതിൽ അടച്ചതിനാൽ മോഷ്ടാക്കൾക്ക് കൂടുതൽ ആഭരണങ്ങൾ കൊണ്ടുപോകാൻ സാധിച്ചില്ല. കോടികൾ വിലമതിക്കുന്ന ആഭരണങ്ങളാണ് സ്ട്രോംഗ് റൂമിൽ ഉണ്ടായിരുന്നത്. ജില്ലാ പൊലീസ് സൂപ്രണ്ട് മഹേന്ദ്രപണ്ഡിറ്റ് സംഭവം നടന്ന സ്ഥലം സന്ദർശിച്ചു.

തോക്കുമായി എത്തിയ നാലംഗ സംഘം കടയുടമയായ രമേഷ് മാലിക്കിനും ബന്ധുവായ ജിത്തു മാലിക്കിനും നേരെ വെടിയുതിർത്തു. ഈ സമയം കടയുടമയുടെ പതിമൂന്ന് വയസ് കാരനും കടയിൽ ഉണ്ടായിരുന്നു . വെടിയേറ്റ കടയുടമയേയും ബന്ധുവിനെയും ആശുപത്രിയിൽ പ്രവേശിപ്പിച്ചിരിക്കുകയാണ്. ഇവർ അപകടനില തരണം ചെയ്തു.

Leave a Reply

Your email address will not be published.