ജോഷി ഏബ്രഹാം കള്ളിവയലില്‍ അന്തരിച്ചു

Spread the love

ട്രാക്കോ കേബിള്‍സ് മുന്‍ സീനിയര്‍ ജനറല്‍ മാനെജര്‍ പാലാ വിളക്കുമാടം ജോഷി ഏബ്രഹാം കള്ളിവയലില്‍ (ജോസ്- 65) അന്തരിച്ചു. കള്ളിവയലില്‍ പരേതരായ കെ.എ. ഏബ്രഹാമിന്റെയും അമ്മിണിയുടെയും മകനാണ്. സംസ്‌കാരം നാളെ ബുധന്‍ (16-11-2022) രാവിലെ 11ന് കാരണക്കോടം സെന്റ് ജൂഡ് പള്ളിയില്‍.

എറണാകുളം കതൃക്കടവ് മാര്‍വല്‍ അവന്യൂവിലെ അദ്ദേഹത്തിന്റെ വസതിയില്‍ ഹൃദയസ്തംഭനത്തെ തുടര്‍ന്നായിരുന്നു അന്ത്യം. കേരള സര്‍ക്കാര്‍ സ്ഥാപനമായ ട്രാക്കോ കേബിള്‍സ് ലിമിറ്റഡില്‍ സീനിയര്‍ മാനേജരായി വിരമിച്ച ശേഷം സാമൂഹ്യപ്രവര്‍ത്തനത്തിലും കൃഷിയിലും സജീവമായിരുന്നു. ടെറിയാണ് ഭാര്യ. മക്കള്‍: ഏബ്രഹാം ജോഷി, മാത്യു ജോഷി (ഇരുവരും ബാംഗളൂരു). ടോണി കരുവേലിത്തറ (ന്യൂസിലന്‍ഡ്) ഭാര്യാ സഹോദരനാണ്.

സഹോദരങ്ങള്‍: ഗീത പോള്‍ പുളിക്കല്‍ (റിട്ട. പ്രിന്‍സിപ്പല്‍ കണ്‍ട്രോളര്‍ ഓഫ് കമ്യൂണിക്കേഷന്‍സ് അക്കൗണ്ട്സ്, ടെലികോം, ചെന്നൈ) എറണാകുളം, ഡോ. റോയി കള്ളിവയലില്‍ (എച്ച്ഒഡി സൈക്യാട്രി, പുഷ്പഗിരി മെഡിക്കല്‍ കോളജ്, തിരുവല്ല) പാലാ, ജോയി കള്ളിവയലില്‍ (റിട്ട. എക്സിക്യുട്ടീവ് എന്‍ജിനീയര്‍, പിഡ്ളുഡി, മൂവാറ്റുപുഴ), അജിത് (മൈക്കിള്‍- റിട്ടയേര്‍ഡ് ഡിവിഷണല്‍ മാനേജര്‍, നാഷണല്‍ ഇന്‍ഷുറന്‍സ് കമ്പനി) പാലാ, ബാബു കള്ളിവയലില്‍ (ചാര്‍ട്ടേര്‍ഡ് അക്കൗണ്ടന്റ്, ഡയറക്ടര്‍ കെഎസ്ഐഡിസി & ലിസി ആശുപത്രി) എറണാകുളം), ജോര്‍ജ് കള്ളിവയലില്‍ (അസോസിയേറ്റ് എഡിറ്റര്‍ & ബ്യൂറോ ചീഫ്, ദീപിക, ന്യൂഡല്‍ഹി), മിനി തോമസ് (റിട്ട. ടീച്ചര്‍ ലയോള സ്‌കൂള്‍, തിരുവനന്തപുരം), അഞ്ജു സുശീല്‍ കളരിക്കല്‍, ചെന്നൈ).

Leave a Reply

Your email address will not be published.