ജെസ്നയുടെ തിരോധാനം: കുടുംബം നല്‍കിയ തടസ ഹര്‍ജി കോടതി ഫയലില്‍ സ്വീകരിച്ചു

Spread the love

തിരുവനന്തപുരം: ജെസ്‌നയുടെ തിരോധാനവുമായി ബന്ധപ്പെട്ട് കുടുംബം നല്‍കിയ തടസ ഹർജി കോടതി ഫയലില്‍ സ്വീകരിച്ചു. കേസ് അവസാനിപ്പിക്കുന്നുവെന്ന് കാണിച്ച്‌ കഴിഞ്ഞ ജനുവരിയില്‍ സി.ബി.ഐ കോടതിയില്‍ സമർപ്പിച്ച ക്ലോഷർ റിപ്പോർട്ടിനെതിരെയായിരുന്നു ഹർജി.

ജസ്നയുടെ പിതാവാണ് ഹര്‍ജി സമര്‍പ്പിച്ചത്. ജസ്നയെ അജ്ഞാത സുഹൃത്ത് ദുരുപയോഗം ചെയ്യാനുള്ള സാധ്യത അന്വേഷിച്ചില്ല. രക്തം പുരണ്ട വസ്ത്രങ്ങള്‍ ശാസ്ത്രീയ പരിശോധനയ്ക്ക് വിധേയമാക്കിയിട്ടില്ലെന്നും പിതാവ് ഹർജിയില്‍ പറയുന്നു.

തിരുവനന്തപുരം ചീഫ് ജുഡീഷ്യല്‍ മജിസ്‌ട്രേറ്റ് കോടതിയിലാണ് ഹർജി നല്‍കിയത്. സിബിഐക്കെതിരെ ഗുരുതര ആരോപണങ്ങളാണ് പിതാവ് ഹർജിയില്‍ ഉന്നയിക്കുന്നത്. പത്തനംതിട്ട വെച്ചൂച്ചിറയില്‍ നിന്നും കാണാതായ ജസ്നക്ക് എന്തു സംഭവിച്ചുവെന്ന് കണ്ടെത്താനായിട്ടില്ലെന്നായിരുന്നു സിബിഐയുടെ റിപ്പോര്‍ട്ട്. താല്‍ക്കാലിമായി അന്വേഷണം അവസാനിപ്പിച്ച്‌ നല്‍കിയ റിപ്പോർട്ട് ചോദ്യം ചെയ്താണ് ജസ്നയുടെ അച്ഛൻ ജയിംസ് തർക്ക ഹർജി നല്‍കിയത്.

ജസ്ന തിരോധാനത്തില്‍ ചില കാര്യങ്ങള്‍ അറിയിക്കാനുണ്ടെന്നും സിബിഐ മൊഴി രേഖപ്പെടുത്തിയില്ലെന്നുമാണ് ഹർജിയിലെ ആരോപണം. സുതാര്യമായ അന്വേഷണം നടന്നപ്പോള്‍ എന്തുകൊണ്ട് സിബിഐയെ സമീപിച്ച തെളിവുകള്‍ നല്‍കിയില്ലെന്ന് തിരുവനന്തപുരം സിജെഎം കോടതി ചോദിച്ചു.

ഹർജികളില്‍ മറുപടി നല്‍കാൻ രണ്ടാഴ്ചത്തെ സമയം വേണമെന്ന് സിബിഐ ആവശ്യപ്പെട്ടു. കേസ് ഈ മാസം 26ലേക്ക് മാറ്റി.

Leave a Reply

Your email address will not be published.