ജെല്ലിക്കെട്ട് നിരോധിക്കുമോ? സുപ്രീം കോടതി വിധി ഇന്ന്

Spread the love

ജെല്ലിക്കെട്ട് നിരോധനത്തെ മറികടക്കാൻ തമിഴ്നാട് പാസാക്കിയ നിയമത്തിനെതിരായ ഹർജികളിൽ വിധി ഇന്ന്. മൃഗങ്ങളോട് ക്രൂരത നിയന്ത്രിക്കുന്ന നിയമത്തിന്റെ ചുവട് പിടിച്ചാണ് 2014 ൽ സുപ്രീംകോടതി ജെല്ലിക്കെട്ട് നിരോധിച്ചത്. 2017 ലെ ഭേദഗതി നിയമത്തിന്റെ അടിസ്ഥാനത്തിൽ ജെല്ലിക്കെട്ടിന് നിയമസാധുത നൽകി. ഇതിനെതിരെ മൃഗസ്നേഹികളുടെ സംഘടനയായ “പേട്ട ” നേരിട്ട് സുപ്രീംകോടതിയെ സമീപിക്കുകയായിരുന്നു. കഴിഞ്ഞ ഡിസംബറിൽ വിധി പറയാൻ മാറ്റിയ ഹർജിയിലാണ് ഇന്നത്തെ വിധി. ഹർജി പരിഗണിച്ച ബെഞ്ചിന്റെ അധ്യക്ഷൻ ജസ്റ്റിസ് കെ.എം.ജോസഫ് അടുത്തതായി വിരമിക്കാനിരിക്കെയാണ് വിധി പ്രഖ്യാപനം. 2014 ഇൽ മലയാളിയായ ജസ്റ്റിസ് കെ.എസ്‌. രാധാകൃഷ്ണൻ അധ്യക്ഷനായ ബെഞ്ച് ആണ് ജെല്ലിക്കെട്ട് നിരോധിച്ചത്.

Leave a Reply

Your email address will not be published.