ജെയിംസ് കാമറൂണിന്റെ വീട് വില്‍പ്പനയ്ക്ക്

Spread the love

ടൈറ്റാനിക്, അവതാര്‍ തുടങ്ങിയ ചിത്രങ്ങളുടെ സംവിധായകന്‍ ജെയിംസ് കാമറൂണ്‍ തന്റെ വീട് വില്‍ക്കാനൊരുങ്ങുന്നതായി റിപ്പോര്‍ട്ട്. കാലിഫോര്‍ണിയയിലെ ഗാവിയോട്ടയിലുള്ള വീടാണ് കാമറൂണും ഭാര്യ സൂസി ആമിസും വില്‍ക്കാന്‍ തീരുമാനിച്ചിരിക്കുന്നത്. 3 മില്യണ്‍ ഡോളര്‍ അഥവാ 272 കോടിയില്‍പരം രൂപയ്ക്കാണ് വീട് വില്‍പനയ്ക്ക് വച്ചിരിക്കുന്നത്. 1990കളില്‍ 4.3 മില്യണ്‍ ഡോളര്‍ അഥവാ മുപ്പത്തിയഞ്ച് കോടിയില്‍ പരം മുടക്കിയാണ് ജെയിംസ് കാമറൂണും സൂസിയും ഈ വീട് സ്വന്തമാക്കിയത്.

8,000 ചതുരശ്ര അടിയിലാണ് കടലിനോട് ചേര്‍ന്നുള്ള മനോഹരമായ ഈ ഭവനം കെട്ടിപ്പൊക്കിയിരിക്കുന്നത്. 102 ഏക്കര്‍ എസ്റ്റേറ്റും വീടുമാണ് വില്‍ക്കുന്നത്. അഞ്ചു ബെഡ്റൂമുകളും ആറ് ബാത്റൂമുകളുമാണ് വീട്ടിലുള്ളത്. 2000 ചതുരശ്ര അടിയിലാണ് ഗസ്റ്റ്ഹൗസ് നിര്‍മിച്ചിരിക്കുന്നത്. ഹെലികോപ്റ്ററും മറ്റ് വാഹനങ്ങളുമൊക്കെ സൂക്ഷിക്കുന്നതിനായി 24,000 ചതുരശ്ര അടിയിലുള്ള മറ്റൊരു ഏരിയയും വീട്ടിലുണ്ട്. പനകള്‍ കൊണ്ട് ചുറ്റപ്പെട്ട സ്വിമ്മിങ് പൂളും ജിമ്മും സിനിമാ തീയേറ്ററും ഗെയിം റൂമും ഓഫീസ് മുറിയുമെല്ലാം വീട്ടില്‍ ഒരുക്കിയിട്ടുണ്ട്.

ന്യൂസിലന്‍ഡില്‍ കൂടുതല്‍ സമയം ചെലവഴിക്കുന്നതു കൊണ്ടാണ് കാലിഫോര്‍ണിയയിലെ വീട് വില്‍ക്കാമെന്ന തീരുമാനത്തില്‍ എത്തിയത് കാമറൂമും ഭാര്യയും പറഞ്ഞു.

Leave a Reply

Your email address will not be published.