ജെഎൻയു സംഘർഷം; അക്രമകാരികള്‍ക്കെതിരെ നടപടിയെടുക്കുമെന്ന് ഉറപ്പ് നൽകി പൊലീസ്, വിദ്യാര്‍ത്ഥി പ്രതിഷേധം അവസാനിച്ചു

Spread the love

ജെഎന്‍യുവില്‍ എസ്എഫ്‌ഐ പ്രവര്‍ത്തകര്‍ നടത്തിവന്ന പ്രതിഷേധം അവസാനിപ്പിച്ചു. കല്ലേറുള്‍പ്പെടെ നടത്തിയ അക്രമകാരികള്‍ക്കെതിരെ നടപടി സ്വീകരിക്കുമെന്ന് പൊലീസ് ഉറപ്പുനല്‍കിയതായി വിദ്യാര്‍ത്ഥികള്‍ പറഞ്ഞു.ബിബിസിയുടെ വിവാദ ഡോക്യുമെന്ററി പ്രദര്‍ശനത്തിന് പിന്നാലെയാണ് ജെഎന്‍യുവില്‍ സംഘര്‍ഷമുണ്ടായത്.

ഡോക്യുമെന്ററി പ്രദര്‍ശനം നടക്കുന്ന സമയത്താണ് വിദ്യാര്‍ത്ഥികള്‍ക്ക് നേരെ ഒരു കൂട്ടം സംഘം കല്ലേറും സംഘര്‍ഷവുമുണ്ടാക്കിയത്. ഇതിൽ പ്രതിഷേധമറിയിച്ചുകൊണ്ട് വിദ്യാർത്ഥികൾ വസന്തകുഞ് പൊലീസ് സ്റ്റേഷന് മുന്നിൽ എത്തുകയായിരുന്നു. കല്ലെറിഞ്ഞത് എബിവിപി പ്രവര്‍ത്തകരാണെന്ന് എസ്എഫ്ഐ ആരോപിച്ചു. കല്ലേറില്‍ പല വിദ്യാര്‍ത്ഥികള്‍ക്കും പരുക്കേല്‍ക്കുകയും ചെയ്തു.

കല്ലെറിഞ്ഞ എബിവിപി പ്രവര്‍ത്തകരെ ദില്ലി പൊലീസ് കസ്റ്റഡിയിലെടുക്കാന്‍ തയ്യാറായില്ലെന്ന് ആരോപിച്ച് എസ്എഫ്ഐ പ്രവര്‍ത്തകരും പ്രതിഷേധിച്ചു. പൊലീസ് സ്റ്റേഷനുമുന്നിലും പ്രതിഷേധമെത്തിയതോടെയാണ് പൊലീസ് പ്രതിഷേധിക്കുന്ന വിദ്യാര്‍ത്ഥികളുമായി ചര്‍ച്ച ചെയ്യാന്‍ തയ്യാറായത്.

Leave a Reply

Your email address will not be published.