ഇന്ത്യയില്‍ ഈ വര്‍ഷം നടക്കുന്ന ഏറ്റവും പ്രധാനപ്പെട്ട സംഭവമാണ് ദില്ലിയിലെ രാജ്യാന്തര ജി20 ഉച്ചകോടി. ഉച്ചകോടി പ്രമാണിച്ച് രാജ്യ തലസ്ഥാനത്ത് വന്‍ സുരക്ഷയാണ് ഏര്‍പ്പെടുത്തിയിരിക്കുന്നത്. ഇന്ദിര ഗാന്ധി രാജ്യാന്തര വിമാനത്താവളത്തില്‍ വന്‍ സുരക്ഷാ സന്നാഹമാണ് ഏര്‍പ്പെടുത്തി. സിഐഎസ്എഫ് 21 നായ്ക്കളെയാണ്

വിമാനത്താവളത്തില്‍ സുരക്ഷയ്ക്കായി വിന്യസിച്ചിരിക്കുന്നത്.ഏത് തരത്തിലുള്ള സാഹചര്യങ്ങളും നേരിടാന്‍ സജ്ജമാണ് സിഐഎസ്എഫ് എന്ന് ദില്ലി ഡെപ്യൂട്ടി കമാന്‍ഡന്റ് കപില്‍ എസ് കാദ്മി പറഞ്ഞു. സേനയിലുള്ള ഏറ്റവും മിടുക്കരായ 21 നായ്ക്കളെയാണ് വിമാനത്താവളത്തില്‍ നിരത്തിയതെന്നും അദ്ദേഹം പറഞ്ഞു. നായക്കള്ക്കൊപ്പം അവരെ കൈകാര്യം ചെയ്യുന്ന ഉദ്യോഗസ്ഥരും ദൗത്യത്തിലുണ്ട്. ആയുധങ്ങളും ബോംബുകളും കണ്ടെത്താന്‍ അതിവിദഗ്ധരാണ് ഇവര്‍.
