ജമ്മുകശ്മീരിലെ ഷോപ്പിയാനിലുണ്ടായ ഏറ്റുമുട്ടലില്‍ സൈന്യം 3 ഭീകരരെ വധിച്ചു. ഏറ്റുമുട്ടലിലൂടെ സൈന്യം മൂന്ന് ലഷ്‌കര്‍ ഭീകരരെയാണ് കീഴ്പ്പെടുത്തിയത്.
കൂടുതല്‍ ഭീകരര്‍ പ്രദേശത്ത് ഒളിച്ചിരിക്കുന്നതായി സുരക്ഷാ സേന പറയുന്നു. മേഖലയില്‍ വ്യാപക തെരച്ചില്‍ തുടരുകയാണ്.
ഇന്ന് പുലര്‍ച്ചെ മുന്‍ജെ മാര്‍ഗ് മേഖലയില്‍ സുരക്ഷാ സേന ഭീകരവിരുദ്ധ ഓപ്പറേഷന്‍ നടത്തുന്നതിനിടെയാണ് ഏറ്റുമുട്ടല്‍ നടന്നത്. ഏറ്റുമുട്ടല്‍ നടന്ന സ്ഥലത്ത് നിന്ന് ഒരു റൈഫിളും രണ്ട് പിസ്റ്റളുകളും കണ്ടെടുത്തു.