
ജനല്‍ കര്‍ട്ടനായി ഇട്ടിരുന്ന ഷാള്‍ കഴുത്തില്‍ കുരുങ്ങി ആശുപത്രിയില്‍ ചികിത്സയിലായിരുന്ന വിദ്യാര്‍ഥി മരിച്ചു. അങ്കമാലി കറുകുറ്റി എടക്കുന്ന് കമ്പിവളപ്പ് ആമ്പലശേരിവീട്ടില്‍ അനീഷിന്റെയും സുനിയുടെയും മകന്‍ ദേവവര്‍ദ്ധനാണ് (11) മരിച്ചത്ഞായറാഴ്ച രാവിലെ ഒമ്പതരയോടെയാണ് സംഭവം. പാലിശ്ശേരി ഗവ. ഹൈസ്‌കൂള്‍ അഞ്ചാം ക്ലാസ് വിദ്യാര്‍ഥിയാണ് ദേവവര്‍ദ്ധന്‍. തുണി അലക്കുകയായിരുന്ന സുനി ശബ്ദം കേട്ട് ഓടി ചെന്നപ്പോഴാണ് കുട്ടി ഷാള്‍ കഴുത്തില്‍ കുരുങ്ങി കിടക്കുന്നത് കണ്ടത്. ഉടന്‍ തന്നെ അപ്പോളോ അഡ്‌ലക്‌സ് ആശുപത്രിയില്‍ എത്തിച്ചെങ്കിലും തിങ്കളാഴ്ച രാത്രിയോടെ മരണം സംഭവിക്കുകയായിരുന്നു.
