ജനങ്ങളുടെ ചോദ്യത്തിന് മിണ്ടാട്ടമില്ലാതെ ബിജെപി; പ്രഹസനമായി ഗൃഹസന്ദർശന പരിപാടി

Spread the love

നരേന്ദ്ര മോദി സർക്കാരിന്റെ ഭരണനേട്ടങ്ങൾ വിശദീകരിക്കാൻ എന്ന പേരിൽ ബിജെപി നടത്തുന്ന ഭവനസന്ദർശന പരിപാടി പ്രഹസനം. ‘സാധാരണക്കാർക്കുവേണ്ടി കേന്ദ്ര സർക്കാർ എന്ത്‌ ചെയ്‌തു’ എന്ന ജനങ്ങളുടെ ചോദ്യത്തിന്‌ മറുപടിയില്ലാതെ ബിജെപി പ്രവർത്തകർ തടിതപ്പുകയാണ്‌.

പാചകവാതകം, പെട്രോൾ, ഡീസൽ എന്നിവയുടെ വിലക്കയറ്റം, റേഷൻ വെട്ടിക്കുറയ്‌ക്കൽ, കേരളത്തോടുള്ള അവഗണന തുടങ്ങി നിരവധി ചോദ്യങ്ങളാണ്‌ ഭവനസന്ദർശനത്തിന്‌ എത്തുന്നവരോട്‌ ജനം തിരിച്ചുചോദിക്കുന്നത്‌. നരേന്ദ്ര മോദിയുടെ ഒമ്പതുവർഷത്തെ ഭരണനേട്ടങ്ങൾ എന്നുപറഞ്ഞ്‌ നൽകുന്ന ലഘുലേഖയിൽ കേരളത്തിനുവേണ്ടി നൽകിയ കാര്യങ്ങൾ ഒന്നും പറയാനില്ലാത്തതും ജനം ചൂണ്ടിക്കാട്ടുന്നുണ്ട്‌.

ദേശീയപാത വികസനവും വന്ദേഭാരത്‌ അനുവദിച്ചതുമാണ്‌ പ്രധാന നേട്ടമായി അവതരിപ്പിക്കുന്നത്‌. ദേശീയപാത വികസനത്തിനുവേണ്ടി സംസ്ഥാന സർക്കാർ ചെയ്‌ത കാര്യങ്ങൾ ജനം മറുചോദ്യമായി ഉന്നയിക്കുന്നുണ്ട്‌.

മോദി, ജെ പി നദ്ദ, കെ സുരേന്ദ്രൻ എന്നിവരുടെ ചിത്രമുള്ള സ്റ്റിക്കർ വീടുകളിൽ പതിപ്പിക്കാൻ ശ്രമിക്കുന്നതിനെതിരെ എതിർപ്പ്‌ ഉയർന്നു. തുടർന്ന്‌ സ്റ്റിക്കർ പതിപ്പിക്കൽ ബിജെപി പ്രവർത്തകരുടെ വീടുകളിൽ മാത്രമാക്കി ചുരുക്കി.

Leave a Reply

Your email address will not be published.