ജഡ്ജിയുടെ പേരില്‍ കൈക്കൂലി; ഹൈക്കോടതി അഭിഭാഷക അസോസിയേഷന്‍ ഭാരവാഹിക്കെതിരെ മൊഴി

Spread the love

ജഡ്ജിയുടെ പേരില്‍ അഭിഭാഷകന്‍ കൈക്കൂലി വാങ്ങിയ സംഭവത്തില്‍ ഹൈക്കോടതി അഭിഭാഷക അസോസിയേഷന്‍ ഭാരവാഹിക്കെതിരെ മൊഴി. അഭിഭാഷക അസോസിയേഷന്‍ നേതാവ് 72 ലക്ഷം രൂപ കൈപ്പറ്റിയെന്നാണ് വിജലന്‍സിന് മൊഴിനല്‍കിയത്. ഒരു ജഡ്ജിയുടെ പേരില്‍ മാത്രം 50 ലക്ഷം രൂപ വാങ്ങിയെന്നും മൊഴിയില്‍ പറയുന്നു.

ഹൈക്കോടതി വിജിലന്‍സിനാണ് നാല് അഭിഭാഷകര്‍ മൊഴി നല്‍കിയത്. ജഡ്ജിക്ക് നല്‍കാനെന്ന വ്യാജേന സിനിമാ നിര്‍മ്മാതാവില്‍ നിന്ന് അഭിഭാഷകന്‍ കൈക്കൂലി വാങ്ങിയെന്നാണ് കേസ്. അഡ്വക്കേറ്റ് ആക്ട് പ്രകാരം അഭിഭാഷകനെതിരെ നടപടി വേണമെന്നാണ് വിജിലന്‍സ് നിര്‍ദ്ദേശം.

Leave a Reply

Your email address will not be published.