ചോദ്യ പേപ്പര്‍ ചോര്‍ന്നു; കുവൈറ്റില്‍ 14 ഉദ്യോഗസ്ഥര്‍ക്ക് തടവുശിക്ഷ

Spread the love

കുവൈറ്റില്‍ ഹൈസ്‌കൂള്‍ പരീക്ഷ ചോദ്യ പേപ്പര്‍ ചോര്‍ന്ന സംഭവത്തില്‍ വിദ്യാഭ്യാസ മന്ത്രാലയത്തില്‍ ജോലി ചെയ്യുന്ന 14 ഉദ്യോഗസ്ഥന്‍ന്മാരെ ജയിലില്‍ അടയ്ക്കാന്‍ പബ്ലിക് പ്രോസിക്യൂഷന്‍ ഉത്തരവ്. നാലു വനിതകളും പ്രതികളില്‍ ഉള്‍പ്പെടും.

പ്രതികളെ കോടതി ഉത്തരവിനെ തുടര്‍ന്ന് സെന്‍ട്രല്‍ ജയിലിലേക്ക് മാറ്റിയതായി പ്രാദേശിക മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു. പ്രതികളില്‍ നിന്ന് വരവില്‍ കവിഞ്ഞ പണവും കണ്ടെത്തി.

വാട്‌സ്ആപ്പ് ഗ്രൂപ്പുകള്‍ വഴി ചോദ്യപേപ്പര്‍ ചോര്‍ത്തി പ്രചരിപ്പിച്ച കേസില്‍ പിടിയിലായ അധ്യാപകര്‍ ഉള്‍പ്പടെയുള്ള ആറു പ്രതികളുടെ കസ്റ്റഡി തുടരുവാന്‍ പബ്ലിക് പ്രോസിക്യൂഷന്‍ കഴിഞ്ഞ ദിവസം ഉത്തരവിട്ടിരുന്നു.

Leave a Reply

Your email address will not be published.