ചോദിക്കാനും പറയാനും ആരുമില്ലാ എന്ന് കരുതരുത്; ശക്തമായ നടപടി വേണം’; പൂഞ്ഞാറില്‍ വൈദികനെ ആക്രമിച്ചതില്‍ നടപടി ആവശ്യപ്പെട്ട് ഷോണ്‍ ജോര്‍ജ്ജ്

Spread the love

കോട്ടയം: പൂഞ്ഞാറില്‍ വൈദികനെ ആക്രമിച്ചതില്‍ ശക്തമായ നടപടി സ്വീകരിക്കണമെന്ന് ആവശ്യപ്പെട്ട് ഷോണ്‍ ജോർജ്ജ്. ചോദിക്കാനും പറയാനും ആരുമില്ലാ എന്ന് കരുതരുതെന്നും ഷോണ്‍ പറഞ്ഞു.

ഇരുറ്റുപേട്ട സ്വദേശികളായ ചെറുപ്പക്കാർ പള്ളിമുറ്റത്തെത്തി അഭ്യാസ പ്രകടനം നടത്തിയിരുന്നു. ഇത് ചോദ്യം ചെയ്തതോടെ ഇവർ വൈദികനെ വാഹനം ഇടിച്ച്‌ വീഴ്‌ത്തുകയായിരുന്നു.

പൂഞ്ഞാർ സെന്റ് മേരീസ് ഫൊറോനാ പള്ളിയിലെ അസിസ്റ്റന്റ് വികാരിയായ ഫാദർ ജോസഫ് ആറ്റുചാലിനെതിരെയാണ് ആക്രമണമുണ്ടായത്. ഇടവകയ്‌ക്ക് പുറത്ത് നിന്നുള്ള ഒരു സംഘം യുവാക്കളാണ് പള്ളിമുറ്റത്ത് അക്രമം അഴിച്ചുവിട്ടത്. പരിക്കേറ്റ ഫാ. ജോസഫ് ആറ്റുചാലിനെ പാലായിലെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിച്ചിച്ചു.

ഇടവകയ്‌ക്ക് പുറത്ത് നിന്നുള്ള സംഘം യുവാക്കളാണ് പള്ളിമുറ്റത്ത് അക്രമം കാട്ടിയത്. എട്ടോളം കാറുകളും അഞ്ച് ബൈക്കുകളിലുമായാണ് സംഘം എത്തിയത്. ദേവാലയത്തില്‍ ചടങ്ങുകള്‍ നടക്കുന്നതിനിടയിലാണ് സാമൂഹ്യ വിരുദ്ധർ അഭ്യാസ പ്രകടനം നടത്തിയത്. സംഭവത്തെ തുടർന്ന് പാലാ ഡിവൈഎസ്പി കെ സദൻ സ്ഥലത്തെത്തി.

Leave a Reply

Your email address will not be published.