ചെയ്യാൻ ഒരുപാട് വേഷങ്ങൾ ബാക്കിവെച്ച് താങ്ങാവുന്നതിനപ്പുറം വേദന നൽകി എന്റെ അണ്ണൻ യാത്രയായി; നോബി മാർക്കോസ്

Spread the love

നടൻ കൊല്ലം സുധിയുടെ മരണത്തിൽ ഹൃദയഭേദക കുറിപ്പുമായി നടനും ഹാസ്യ താരവുമായ നോബി മാർക്കോസ്. ചെയ്യാൻ ഒരുപാട് വേഷങ്ങൾ ബാക്കിവെച്ച് താങ്ങാവുന്നതിനപ്പുറം വേദന നൽകി എന്റെ അണ്ണൻ യാത്രയായി എന്നാണ് നോബി കുറിച്ചത്.

കൊല്ലം സുധിയുടെ മരണത്തിൽ അനുശോചനം രേഖപ്പെടുത്തി ഒരുപാട് സഹപ്രവർത്തകനും സിനിമ താരങ്ങളും പങ്കുചേർന്നിട്ടുണ്ട്. ഞെട്ടിക്കുന്ന മരണ വാർത്ത കേട്ടാണ് ഇന്ന് ഉറക്കത്തിൽ നിന്നും എണീറ്റതെന്ന് ഹാസ്യ താരം ഉല്ലാസ് പന്തളം പറഞ്ഞിരുന്നു. ഒന്നും പറയാൻ കഴിയാത്ത അവസ്ഥയിലാണ് ഇപ്പോൾ ഞാൻ, അവന്റെ കുഞ്ഞുങ്ങളെ ഓർത്ത് സങ്കടം വരുന്നു എന്ന് ഉല്ലാസ് പന്തളം പറഞ്ഞു. എത്ര വേദന ഉള്ളിലുണ്ടായാലും സുധിച്ചേട്ടന്‍ ഞങ്ങളെ എന്നും ചിരിപ്പിച്ചിട്ടേയുള്ളൂ താങ്ങാനാവുന്നില്ലെന്നാണ് തേങ്ങലടക്കാനാവാതെ അവതാരിക ലക്ഷ്മി നക്ഷത്ര പറഞ്ഞത്. അതേസമയം ദൈവമേ വിശ്വസിക്കാനാവിക്കുന്നില്ലെന്നായിരുന്നു നടൻ ടിനി ടോമിന്റെ പ്രതികരണം.

Leave a Reply

Your email address will not be published.