ചെങ്ങന്നൂർ ബിവറേജ് ഔട്ട് ലെറ്റിൽ മദ്യം കവർന്നു; സി.സി ടിവിയുടെ ഡി.വി.ആർ കള്ളൻ കൊണ്ടുപോയി

Spread the love

ബിവറേജ് ഔട്ട് ലെറ്റിൽ മദ്യം കവർന്നു. ചെങ്ങന്നൂർ ആണ് സംഭവം. ഷട്ടറിന്റെ ഓടാമ്പൽ മുറിച്ചു മാറ്റിയാണ് കവർച്ച. വിലയേറിയ ബ്രാൻഡുകളാണ് നഷ്ടമായത്. വെളളിയാഴ്ച രാത്രിയാണ് മോഷണം നടന്നത്. പ്രധാന വാതിലിന്റെ ഷട്ടറിന്റെ ഇരുവശത്തെയും ഓടാമ്പൽ മുറിച്ചുമാറ്റിയ നിലയിലായിരുന്നു. എന്നാൽ താഴിന് കുഴപ്പങ്ങൾ ഒന്നും സംഭവിച്ചിട്ടുമില്ല. അതിവിദഗ്ധമായ രീതിയിലാണ് മോഷ്ടാക്കൾ അകത്തു കടന്നത്. പ്രീമിയം കൗണ്ടറിലാണ് കവർച്ച നടന്നിട്ടുള്ളത് .

മദ്യ കവർച്ചക്ക് കയറിയ കള്ളൻ സി.സി ടിവിയുടെ ഡി.വി.ആർ കൊണ്ടുപോയി. മുൻവശത്തെയും പിറകുവശത്തെയും ക്യാമറ തിരിച്ചു വച്ച നിലയിലായിരുന്നു. ഇവിടെ നിന്നും പ്രീമിയം കൗണ്ടറിലെ മുന്തിയ ഇനം വിദേശമദ്യം നഷ്ട്ടപ്പെട്ടിട്ടുണ്ട്. എന്നാൽ പണം നഷ്ടപ്പെട്ടിട്ടില്ല. 25000 രൂപയുടെ നഷ്ടം കണക്കാക്കുന്നതായി മനേജർ പറഞ്ഞു.

Leave a Reply

Your email address will not be published.