ചൂല് കൈയില്‍ പിടിക്കും’; ലോക്‌സഭാ സീറ്റില്‍ എഎപി-കോണ്‍ഗ്രസ് ധാരണ

Spread the love

ന്യൂഡല്‍ഹി: ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ ആംആദ്മി പാര്‍ട്ടിയും കോണ്‍ഗ്രസും തമ്മില്‍ വിവിധ സംസ്ഥാനങ്ങളിലെ സീറ്റുകളില്‍ ധാരണ.

ഡല്‍ഹിയിലെ ഏഴ് സീറ്റുകളില്‍ നാലെണ്ണത്തില്‍ എഎപിയും മൂന്നില്‍ കോണ്‍ഗ്രസും മത്‌സരിക്കും.

ന്യൂഡല്‍ഹി, വെസ്റ്റ് ഡല്‍ഹി, സൗത്ത് ഡല്‍ഹി, ഈസ്റ്റ് ഡല്‍ഹി മണ്ഡലങ്ങളിലാണ് എഎപി മത്‌സരിക്കുക. നോർത്ത് ഈസ്റ്റ്, ചാന്ദ്‌നി ചൗക്ക്, നോർത്ത് വെസ്റ്റ് ലോക്സഭാ മണ്ഡലങ്ങളിലാവും കോണ്‍ഗ്രസ് കളത്തിലിറങ്ങുക. കഴിഞ്ഞ പാര്‍ലമെന്‍റ് തെരഞ്ഞെടുപ്പില്‍ ഡല്‍ഹിയിലെ ഏഴ് സീറ്റും ബിജെപിയാണ് നേടിയത്.

പരമാവധി സീറ്റെന്ന ലക്ഷ്യം മുന്‍നിര്‍ത്തിയുള്ള സഖ്യചര്‍ച്ച പ്രകാരം ഹരിയാനയിലെ 10 സീറ്റുകളില്‍ ഒമ്ബതിടത്ത് കോണ്‍ഗ്രസ് മത്‌സരിക്കും. ഒരു സീറ്റ് ആം ആദ്മി പാര്‍ട്ടിക്ക് നല്‍കും. ചണ്ഡീഗഡിലെ ഒരു സീറ്റില്‍ കോണ്‍ഗ്രസ് മത്സരിക്കും.

ഗോവയില്‍ രണ്ട് സീറ്റിലും കോണ്‍ഗ്രസ് മത്സരിക്കാന്‍ തീരുമാനമായി. ഗുജറാത്തില്‍ രണ്ട് സീറ്റില്‍ എഎപി മത്സരിക്കും. എന്നാല്‍ പഞ്ചാബിലെ സഖ്യത്തില്‍ ഇതുവരെ തീരുമാനമായില്ല. ഇരു കക്ഷികളും സംസ്ഥാനതലത്തില്‍ സമവായത്തിലെത്താത്തതാണ് കാരണം.

Leave a Reply

Your email address will not be published.