ചാന്ദ്രയാൻ 3: ‍വ്യാ‍ഴാ‍ഴ്ച കൗണ്ട്ഡൗണ്‍, വിക്ഷേപണം വെള്ളിയാ‍ഴ്ച

Spread the love

ഐ എസ്‌ ആര്‍ ഒ യുടെ മൂന്നാം ചാന്ദ്രദൗത്യമായ ചാന്ദ്രയാൻ 3 വിക്ഷേപണം വെള്ളിയാഴ്‌ച. ഇതിനു മുന്നോടിയായുള്ള കൗണ്ട്‌ഡൗൺ വ്യാഴാ‍ഴ്ച ഉച്ചയ്ക്ക് ഒരുമണിക്ക് ആരംഭിക്കും. തുടർന്ന്‌ റോക്കറ്റിൽ ഇന്ധനം നിറയ്‌ക്കും. ബുധനാഴ്‌ച ശ്രീഹരിക്കോട്ട സതീഷ്‌ ധവാൻ സ്‌പെയ്‌സ്‌ സെന്ററിൽ നടന്ന ഉന്നതതലയോഗം വിക്ഷേപണത്തിനുള്ള അന്തിമാനുമതി നൽകി. വെള്ളി പകൽ 2.35ന്‌ രണ്ടാമത്തെ വിക്ഷേപണത്തറയിൽനിന്ന്‌ പേടകവുമായി എൽവിഎം 3 റോക്കറ്റ്‌ കുതിക്കും.

പതിനാറാം മിനിറ്റിൽ പേടകം ഭൂമിക്കടുത്തുള്ള താൽക്കാലിക ഭ്രമണപഥത്തിലെത്തും. 170 -37,000 കിലോമീറ്റർ ദീർഘവൃത്താകൃതിയിലുള്ള പഥത്തിലായിരിക്കും പേടകം ഭൂമിയെ ചുറ്റുക. അഞ്ചു ഘട്ടമായി പഥം ഉയർത്തിയശേഷമാകും ചന്ദ്രനിലേക്ക്‌ പേടകത്തെ തൊടുത്തുവിടുക.

Leave a Reply

Your email address will not be published.