ചാടിപ്പോയ ഹനുമാൻ കുരങ്ങിനെ കണ്ടെത്തി; മയക്കുവെടിവെച്ച് പിടിക്കാൻ നീക്കം

Spread the love

തിരുവനന്തപുരം മ്യൂസിയത്തിൽ നിന്നും ചാടിപോയ ഹനുമാൻ കുരങ്ങിനെ മൃഗശാലയിൽ നിന്നു തന്നെ കണ്ടെത്തി. കാട്ടുപോത്തിൻ്റെ കൂടിന് സമീപമുള്ള മരത്തിൽ നിന്നാണ് കുരങ്ങിനെ ജീവനക്കാർ കണ്ടെത്തിയത്.

പുതുതായി എത്തിച്ച മൃഗങ്ങളെ സന്ദര്‍ശകര്‍ക്ക് കാണാനായി തുറന്ന് വിടുന്ന ചടങ്ങ് നടക്കാനിരിക്കെ, അതിന് മുന്നോടിയായി കൂട് തുറന്ന് പരീക്ഷണം നടത്തിയപ്പോഴാണ് കുരങ്ങ് ചാടിപ്പോയത്.

കുരങ്ങിനായി രാവിലെ മൃഗശാലയിലും പരിസര പ്രദേശങ്ങളിലും പരിശോധന നടത്തിയിരുന്നു. തിരുപ്പതിയിൽ നിന്നും കൊണ്ടുവന്ന പെൺ കുരങ്ങാണ് ചാടിപ്പോയത്. മരത്തിൽ നിന്നും കുരങ്ങിനെ മയക്കു വെടിവെച്ച് പിടിക്കാൻ നീക്കമെന്നാണ് ലഭിക്കുന്ന റിപ്പോർട്ടുകൾ.

Leave a Reply

Your email address will not be published.