ചരിത്രത്തിലാദ്യമായി പ്രവർത്തനലാഭം നേടിയ കൊച്ചി മെട്രോയിലായിരുന്നു ഇന്നത്തെ യാത്ര. മെട്രോയുടെ പൂർത്തീകരണം ഉറപ്പ് നൽകിയാണ് രണ്ടാം പിണറായി സർക്കാർ അധികാരത്തിലേറിയത്. ഈ വർഷംതന്നെ കലൂരിൽ നിന്ന് കാക്കനാട് വഴി ഇൻഫോപാർക്ക് വരെ നീളുന്ന 1957 കോടി രൂപയുടെ രണ്ടാംഘട്ട നിർമ്മാണ പ്രവർത്തനങ്ങൾ ആരംഭിച്ചുകഴിഞ്ഞു. രണ്ട് വർഷം കൊണ്ട് പണി പൂർത്തിയാക്കുന്നതിനായി ഒരേസമയം വിവിധയിടങ്ങളിലായി നിർമ്മാണം നടത്തും. രാജ്യത്തെ തന്നെ ഏറ്റവും മികച്ച മെട്രോസംവിധാനങ്ങളിലൊന്നായി മാറുന്ന കൊച്ചി മെട്രോയെ കൂടുതലുയരങ്ങളിലേക്കെത്തിക്കും. വ്യവസായവകുപ്പ് മന്ത്രി പി രാജീവ്

Spread the love

Leave a Reply

Your email address will not be published.