ഗ്യാൻവാപിയിൽ ആർക്കിയോളജിക്കൽ സർവേ ഓഫ് ഇന്ത്യയുടെ സർവേ; ഹര്‍ജി പരിഗണിക്കും

Spread the love

ഉത്തര്‍പ്രദേശിലെ ഗ്യാൻവാപി മസ്ജിദിൽ ആർക്കിയോളജിക്കൽ സർവേ ഓഫ് ഇന്ത്യ ഉദ്യോഗസ്ഥർ എത്തി. വാരണാസിയിൽ സുരക്ഷ വർധിപ്പിച്ചു. ഹൈക്കോടതി നിര്‍ദേശ പ്രകാരമാണ് ആര്‍ക്കിയോളജിക്കല്‍ സര്‍വ്വേ ഓഫ് ഇന്ത്യ ഉദ്യോഗസ്ഥര്‍ എത്തി സര്‍വ്വേ ആരംഭിച്ചത്. 51 അംഗ സംഘമാണ് സര്‍വ്വേ നടത്തുന്നത്. സംഘര്‍ഷ സാധ്യത കണക്കിലെടുത്ത് കനത്ത സുരക്ഷയാണ് വാരണസിയില്‍ ഏർപ്പെടുത്തിയിരിക്കുന്നസര്‍വ്വേ നടത്താന്‍ ആര്‍ക്കിയോളജിക്കല്‍ സര്‍വ്വേ ഓഫ് ഇന്ത്യക്ക് അനുമതി നല്‍കിയതിനെതിരെ പള്ളികമ്മിറ്റി സമര്‍പ്പിച്ച ഹര്‍ജി സുപ്രീംകോടതി വെള്ളിയാഴ്ച പരിഗണിക്കും.കഴിഞ്ഞ ദിവസം അലഹബാദ് ഹൈക്കോടതി സർവെയ്ക്ക് അനുമതി നൽകിയിരുന്നു. അലഹബാദ് ഹൈക്കോടതിയുടെ അനുമതിയെ തുടർന്ന് പള്ളി കമ്മിറ്റി സുപ്രീംകോടതിയെ സമീപിക്കുകയായിരുന്നു. ചീഫ് ജസ്റ്റിസ് അധ്യക്ഷനായ ബെഞ്ചാണ് ഹര്‍ജി പരിഗണിക്കുന്നത്.ക്ഷേത്രം തകര്‍ത്താണ് പള്ളി പണിതതെന്ന വാദം പരിശോധിക്കാന്‍ സര്‍വ്വേ നടത്താമെന്ന വാരണസി ജില്ലാ കോടതിയുടെ ഉത്തരവ് ന്യായമാണെന്നും അതില്‍ ഇടപെടേണ്ടതില്ലെന്നുമായിരുന്നു അലഹബാദ് ഹൈക്കോടതിയുടെ നിരീക്ഷണം. സര്‍വ്വേയുടെ ഭാഗമായി പള്ളി പരിസരത്ത് കുഴിയെടുത്തുള്ള പരിശോധന പാടില്ലെന്നും വ്യക്തമാക്കിയിരുന്നു. ഇതിന് പുറമേ നേരത്തെ അഭിഭാഷക സംഘം നടത്തിയ സര്‍വ്വേയില്‍ ശിവലിംഗം കണ്ടെത്തിയതായി പറയുന്നിടത്ത് സുപ്രീംകോടതി വിലക്കുള്ളതിനാല്‍ പരിശോധനയുണ്ടാവില്ല.

Leave a Reply

Your email address will not be published.