ഗോപികയ്ക്ക് ഒമ്ബത് എ പ്ലസും ഒരു എ യും

Spread the love

പയ്യോളിയില്‍ പിതാവ് സുമേഷിനാല്‍ കൊല്ലപ്പെട്ട ഗോപികയ്ക്ക് ഒമ്ബത് എ പ്ലസും ഒരു എ യുമാണ് ഫലം വന്നപ്പോള്‍ കിട്ടിയത്. പയ്യോളി ടി എസ് ജിവിഎച്ച്‌എസ് സ്‌കൂളില്‍ എസ്‌എസ്‌എല്‍സി പരീക്ഷ എഴുതിയത് 720 പേരാണ്. ഗോപികയുടെ ഉയര്‍ന്ന വിജയം അധ്യാപകര്‍ക്കും സഹപാഠികള്‍ക്കും നാട്ടുകാര്‍ക്കുമെല്ലാം വേദനയായി മാറി . പഠനത്തില്‍ എന്നപോലെ തന്നെ പാടാനും മിടുക്കിയായിരുന്നു ഗോപിക. സംസ്ഥാന കലാത്സവത്തില്‍ സംഘഗാനത്തിന് ഗോപിക നയിച്ച ടീം എ ഗ്രേഡ് നേടിയിരുന്നു. അയനിക്കാട് കുറ്റിയില്‍ പീടികയ്ക്കു സമീപം പുതിയോട്ടില്‍ വള്ളില്‍ ലക്ഷ്മി നിലയത്തില്‍ സുമേഷിന്റെ മകളാണ് ഗോപിക. അമ്മ നേരത്തേ തന്നെ മരണമടഞ്ഞിരുന്നു. പരീക്ഷ അവസാനിച്ചതിന്റെ പിറ്റേന്നായിരുന്നു ഗോപികയെയും അനുജത്തി ജ്യോതികയെയും പിതാവ് സുമേഷ് കൊലപ്പെടുത്തിയത്. രണ്ടു മക്കളെയും വിഷം നല്‍കി കൊലപ്പെടുത്തിയ ശേഷം പിതാവ് തീവണ്ടിക്ക് മുന്നില്‍ച്ചാടി ആത്മഹത്യ ചെയ്യുകയായിരുന്നു.

Leave a Reply

Your email address will not be published.