ഗെയ്‌സര്‍ ഗ്യാസ് ചോര്‍ന്നു; കുളിക്കാന്‍ കയറിയ ദമ്പതികള്‍ മരിച്ച നിലയില്‍

Spread the love

ഗെയ്‌സര്‍ ഗ്യാസ് ചോര്‍ന്നതിനെ തുടര്‍ന്ന് ദമ്പതികളെ മരിച്ച നിലയില്‍ കണ്ടെത്തി. ബംഗളൂരുവിലാണ് സംഭവം. ചന്ദ്രശേഖര്‍ (30), സുധാറാണി (22) എന്നിവരാണ് മരിച്ചത്. ഇരുവരുടേയും മൃതദേഹം കുളിമുറിയിലാണ് കണ്ടെത്തിയത്. കുളിക്കാന്‍ കയറിയപ്പോള്‍ ഗെയ്‌സര്‍ ഗ്യാസ് ചോരുകയും കാര്‍ബണ്‍ മോണോക്സൈഡ് ശ്വസിച്ച് ഇരുവരും മരിക്കുകയായിരുന്നുവെന്നുമാണ് പൊലീസ് പറയുന്നത്.

തിങ്കളാഴ്ചയാണ് ഇരുവരുടെയും മൃതദേഹം കണ്ടെത്തിയത്. ജൂണ്‍ 10 ന് വൈകുന്നേരം 6 മണിയോടെ ഇരുവരും തരബനഹള്ളിയിലെ വീട്ടിലേക്ക് വന്നു. രാത്രി 9.10 മണിയോടെ ദമ്പതികള്‍ ഗ്യാസ് ഗെയ്‌സര്‍ ഓണാക്കി കുളിക്കാനായി ബാത്ത്‌റൂമില്‍ കയറി. കുളിമുറിയുടെ വാതിലും ജനലും അടച്ചു. വായു കടക്കാന്‍ ഇടമില്ലാതായതോടെ വിഷവാതകം ശ്വസിക്കുകയായിരുന്നു.

Leave a Reply

Your email address will not be published.