ഗൂഗിളിലെ പിരിച്ചുവിടല്‍; ആഘാതം വ്യക്തമാക്കി ജീവനക്കാരന്റെ പോസ്റ്റ്

Spread the love

ഗൂഗിളില്‍ കൂട്ടപരിച്ചുവിടല്‍ നടത്തുമെന്ന വാര്‍ത്തകള്‍ സമീപകാലത്തായി പ്രചരിച്ചിരുന്നു. ഇക്കാര്യം പ്രഖ്യാപിച്ച് ആഴ്ച്ചകള്‍ക്കകം അതിനുള്ള പ്രാഥമിക നടപടികള്‍ കമ്പനി തുടങ്ങിയെന്ന് കഴിഞ്ഞ ദിവസം റിപ്പോര്‍ട്ട് വന്നിരുന്നു. ജനുവരി ആദ്യ രണ്ടാഴ്ച്ചയ്ക്കകം 8,000 ജീവനക്കാരെ പിരിച്ചുവിടാനുള്ള നീക്കത്തിലായിരുന്നു കമ്പനി. അതിന്റെ ഭാഗമായി 2,300 ജീവനക്കാര്‍ക്ക് ഇപ്പോള്‍ മുന്നറിയിപ്പ് എന്നവണ്ണം നോട്ടീസ് അയച്ചിട്ടുണ്ടെന്നും റിപ്പോര്‍ട്ട് ഉണ്ട്. അതേസമയം കൂട്ടപ്പിരിച്ചുവിടലിന്റെ ആഘാതം വെളിവാക്കുന്ന ലിങ്ക്ഡ്ഇന്‍ പോസ്റ്റുമായി മുന്‍ ഗൂഗിള്‍ ജീവനക്കാരന്‍ രംഗത്തുവന്നിരിക്കുകയാണ്. രാവിലെ മൂന്ന് മണിക്കാണ് തന്റെ ജോലി പോയ വിവരം അറിയുന്നതെന്ന് ജസ്റ്റിന്‍ മൂര്‍ എന്ന വ്യക്തി പറയുന്നു. കമ്പനിയിലെ അക്കൗണ്ട് ഡിആക്ടിവേറ്റ് ആയപ്പോഴാണ് അറിഞ്ഞതെന്നും അദ്ദേഹത്തിന്റെ പോസ്റ്റില്‍ സൂചിപ്പിക്കുന്നു.

സോഫ്റ്റ് വെയര്‍ എന്‍ജിനീയറിംഗ് വിഭാഗം മാനേജരായി ജോലി ചെയ്ത് വരികയായിരുന്നു മൂര്‍. കഴിഞ്ഞ 16 വര്‍ഷത്തിലധികമായി അദ്ദേഹം ഗൂഗിളിന്റെ ജീവനക്കാരനാണ്. ഇപ്പോള്‍ ഏകദേശം 12,000 ജീവനക്കാരെ പിരിച്ചുവിടുമെന്ന് ഗൂഗിള്‍ അറിയിച്ചിരുന്നു. ഇതിന്റെ ഭാഗമായാണ് മൂറിന്റെയും തൊഴില്‍ നഷ്ടപ്പെട്ടത്. ജീവനക്കാര്‍ക്ക് 60 ദിവസത്തെ നോട്ടീസ് പിരീഡ് നല്‍കുമെന്നും 16 ആഴ്ച്ചത്തെ ശമ്പളം നല്‍കുമെന്നും സി ഇ ഒ സുന്ദര്‍ പിച്ചൈ നേരത്തെ അറിയിച്ചിരുന്നു.

ലോകത്തിലെ മറ്റ് സാമൂഹ്യമാധ്യമമായ ട്വിറ്ററും മുന്‍നിര കമ്പനിയായ ആമസോണും കൂട്ടപ്പിരിച്ചുവിടല്‍ നടത്തുമെന്ന് പ്രഖ്യാപിച്ചിരുന്നു. പ്രഖ്യാപനത്തിന് ശേഷം നടപടികള്‍ തുടങ്ങിയെന്നാണ് റിപ്പോര്‍ട്ടുകള്‍.

Leave a Reply

Your email address will not be published.