ഗുജറാത്തില്‍ കഴിഞ്ഞ രണ്ട് വര്‍ഷത്തിനിടെ സര്‍ക്കാര്‍ ജോലി ലഭിച്ചത് 32 പേര്‍ക്ക് മാത്രം; കണക്കുകള്‍ പുറത്ത്

Spread the love

ഗുജറാത്തില്‍ കഴിഞ്ഞ രണ്ട് വർഷത്തിനിടെ സർക്കാർ ജോലി ലഭിച്ചത് 32 പേർക്ക് മാത്രമെന്ന് കണക്കുകള്‍. വിവിധ വകുപ്പുകളില്‍ ജോലിക്കായി രജിസ്റ്റർ ചെയ്ത 2.38 ലക്ഷം തൊഴില്‍ രഹിതരില്‍ നിന്നാണ് 32 പേർക്ക് മാത്രം ജോലി ലഭിച്ചത്.

അതേ സമയം കേരളത്തില്‍ പിഎസ്‍സി വഴി ഈ വർഷം മാത്രം സർക്കാർ ജോലി ലഭിച്ചത് 2045 യുവാക്കള്‍ക്ക് ആണ്.

കഴിഞ്ഞ രണ്ട് വർഷത്തിനിടെ 29 ജില്ലകളിലായി 2,38,978 വിദ്യാസമ്ബന്നരായ തൊഴില്‍ രഹിതർ ജോലിക്കായി രജിസ്റ്റർ ചെയ്തിട്ടുണ്ടെന്നാണ് കണക്കുകകള്‍ വ്യക്തമാക്കുന്നത്. 32പേർക്ക് മാത്രമാണ് ജോലി ലഭിച്ചതെന്നും കോണ്‍ഗ്രസ് എം എല്‍ ഏ യുടെ ചോദ്യത്തിന് നിയമസഭയിലാണ് മറുപടി നല്‍കിയത്..ഭാഗികമായി വിദ്യാഭ്യാസം നേടിയവരുടെ പട്ടികയില്‍ 10,757 പേരുണ്ട്. ജോലി ലഭിച്ച 32പേരില്‍ 22 എണ്ണം അഹമ്മദാബാദിലും 9 എണ്ണം ഭാവ്‌നഗറിലും ഒരെണ്ണം ഗാന്ധിനഗറിലും ആണെന്ന് കണക്കുകള്‍ ഉദ്ധരിച്ചുകൊണ്ട് ദേശീയ മാധ്യമങ്ങള്‍ റിപ്പോർട്ട് ചെയ്തു. തൊഴില്‍ രഹിതരുടെ ജില്ലാ തിരിച്ചുള്ള കണക്കും നല്‍കിയിട്ടുണ്ട്. ആനന്ദ് ജില്ലയിലാണ് തൊഴില്‍ രഹിതർ കൂടുതല്‍.

വീടുകളില്‍ ആക്രി പെറുക്കാന്‍ വരുന്നവരെ സൂക്ഷിക്കുക! മുന്നറിയിപ്പുമായി കേരള പൊലീസ്

21,633 പേർ. 18,732 പേരുമായി വഡോദര രണ്ടാം സ്ഥാനത്തും മൂന്നാം സ്ഥാനത്തുള്ള അഹമ്മദാബാദില്‍ 16,400 പേരുമുണ്ട്. രാജ്‌കോട്ടില്‍ 13,439, ജുനഗഢില്‍ 11,701, പഞ്ച്മഹലില്‍ 12,334, സുരേന്ദ്രനഗറില്‍ 12,435, ദാഹോദില്‍ 11,095 എന്നിങ്ങനെയാണ് തൊഴിലിന് വേണ്ടി രജിസ്റ്റർ ചെയ്തവരുടെ കണക്കുകള്‍. അതേ സമയം കേരളത്തില്‍ ഈ വർഷം ഇതുവരെ 2450 പേർക്കാണ് psc വഴി ജോലി ലഭിച്ചത്. കേരളത്തില്‍ സർക്കാർ ജോലി ലഭിച്ചവരുടെ കണക്കുകള്‍ ഇങ്ങനെ ആണ് 2016 മെയ്‌ മുതല്‍ 26247 പേര്. 2017ല്‍ 35911 യുവാക്കള്‍ക്ക് ജോലി ലഭിച്ചു. 2018ല്‍ 28025, 2019ല്‍ 34854, 2020ല്‍ 25913, 2021ല്‍ 26724, 2022ല്‍ 23053, 2023ല്‍ 34110 പേർക്കുമാണ് സർക്കാർ ജോലി ലഭിച്ചത്.

ഗുജറാത്തില്‍ 2 വർഷത്തിനിടെ സർക്കാർ ജോലി ലഭിച്ചത് 32 പേർക്കാണ്. രണ്ട് വർഷത്തിനിടെ 29 ജില്ലകളില്‍ നിന്നായി ജോലിക്ക് രജിസ്റ്റർ ചെയ്തത് 2,38,978 യുവാക്കള്‍ക്ക്. ജോലി ലഭിച്ചവർ അഹമ്മദാബാദില്‍ 22 പേർ, ഭാവ്‌നഗർ 9 പേർ ഒരെണ്ണം ഗാന്ധിനഗറില്‍ ഒരാള്‍. തൊഴില്‍ രഹിതർ ഏറ്റവും കൂടുതല്‍ ആനന്ദ് ജില്ലയില്‍ 21,633 പേർ. 18,732 തൊഴില്‍ രഹിതരുമായി വഡോദര രണ്ടാം സ്ഥാനത്ത്. മൂന്നാം സ്ഥാനത്തുള്ള അഹമ്മദാബാദില്‍ 16,400 തൊഴില്‍ രഹിതർ. തൊഴില്‍ രഹിതർ രാജ്‌കോട്ട് 13,439, ജുനഗഡ് 11,70, പഞ്ച്മഹല്‍ 12,334, സുരേന്ദ്രനഗർ 12,435,
ദാഹോദ് 11,095

കേരളത്തില്‍ 2024ല്‍ ഇതുവരെ ജോലി ലഭിച്ചത് 2450പേർക്ക്. കേരളത്തില്‍ സർക്കാർ ജോലി ലഭിച്ചവരുടെ കണക്കുകള്‍ എടുത്താല്‍ 2016 മെയ്‌ മുതല്‍ 26247, 2017ല്‍ 35911, 2018ല്‍ 28025, 2019 ല്‍ 34854, 2020ല്‍ 25913, 2021ല്‍ 26724, 2022 ല്‍ 23053, 2023 ല്‍ 34110 എന്നിങ്ങനെയാണ്.

Leave a Reply

Your email address will not be published.