ഗവര്‍ണര്‍ക്ക് നേരെ കരിങ്കൊടി പ്രതിഷേധം ; തൃശൂരില്‍ പതിനഞ്ച് എസ്‌എഫ്‌ഐ പ്രവര്‍ത്തകര്‍ അറസ്റ്റില്‍

Spread the love
ഗവര്‍ണര്‍ക്ക് നേരെ കരിങ്കൊടി പ്രതിഷേധം ; തൃശൂരില്‍ പതിനഞ്ച് എസ്‌എഫ്‌ഐ പ്രവര്‍ത്തകര്‍ അറസ്റ്റില്‍

തൃശൂര്‍ : ഗവര്‍ണര്‍ക്കു നേരെ വീണ്ടും കരിങ്കൊടി പ്രതിഷേധവുമായി എസ് എഫ് ഐ പ്രവര്‍ത്തകര്‍ .

തൃശൂര്‍ ഏത്തായിലെ ഏങ്ങണ്ടിയൂര്‍ സരസ്വതി വിദ്യാനികേതന്‍ സെന്‍ട്രല്‍ സ്‌കൂളില്‍ വേലായുധന്‍ പണിക്കശേരിയുടെ നവതി ആഘോഷത്തിന് എത്തിയപ്പോഴായിരുന്നു ഗവര്‍ണറേക്കു നേരെ എസ്‌എഫ്‌ഐ പ്രതിക്ഷേധിച്ചത്.

പ്രതിഷേധക്കാരെ പോലീസ് നീക്കം ചെയ്യുന്നതിനിടെ നാട്ടുകാരില്‍ ചിലര്‍ പ്രവര്‍ത്തകരെ കൈയ്യേറ്റം ചെയ്തു. ബിജെപി പ്രവര്‍ത്തകരാണ് കൈയ്യേറ്റം ചെയ്തത് എന്നാണ് എസ്‌എഫ്‌ഐ ആരോപിക്കുന്നത്. ഇന്നലെയും ഗവര്‍ണര്‍ക്കെതിരെ തൃശൂരില്‍ വിവിധ ഇടങ്ങളില്‍ എസ്‌എഫ്‌ഐ പ്രവര്‍ത്തകര്‍ കരിങ്കൊടി കാണിച്ചിരുന്നു. 57 പേരാണ് ഇന്നലെ പോലീസ് കസ്റ്റഡിയിലെടുത്തത്.

Leave a Reply

Your email address will not be published.