ഗര്‍ഭം ധരിക്കാന്‍ മനുഷ്യ അസ്ഥികള്‍ പൊടിച്ച് നല്‍കി; ദുര്‍മന്ത്രവാദിക്കെതിരെ കേസ്

Spread the love

ഗര്‍ഭം ധരിക്കാന്‍ മനുഷ്യ അസ്ഥികള്‍ പൊടിച്ച് നല്‍കിയ സംഭവത്തില്‍ ദുര്‍മന്ത്രവാദി അടക്കം 7 പേര്‍ക്കെതിരെ കേസ്. ദുര്‍മന്ത്രവാദിയുടെ നിര്‍ദ്ദേശ പ്രകാരമാണ് ഭര്‍ത്താവും അമ്മായിയമ്മയും മനുഷ്യ അസ്ഥികള്‍ പൊടിച്ച് നല്‍കിയതെന്ന് യുവതി പറഞ്ഞു. യുവതിയെ ശ്മശാനത്തില്‍ എത്തിച്ച ശേഷം ഭര്‍ത്താവ് നിര്‍ബന്ധിച്ച് കഴിപ്പിക്കുകയായിരുന്നു. പൂനെയിലാണ് ഈ ഞെട്ടിക്കുന്ന സംഭവം നടന്നത്.

ADVERTISEMENT

2019ലാണ് യുവതി വിവാഹിതയാകുന്നത്. കുട്ടികളില്ലാത്തതിനാല്‍ ഭര്‍തൃവീട്ടുകാര്‍ ദുര്‍മന്ത്രവാദിയെ സമീപിക്കുകയായിരുന്നു. മരിച്ച മനുഷ്യന്റെ പൊടിച്ച അസ്ഥികള്‍ യുവതിക്ക് നല്‍കാന്‍ ഇയാള്‍ ആവശ്യപ്പെട്ടു. യുവതിയുടെ പരാതിയില്‍ പൂനെ പൊലീസ് കേസെടുത്തു.

ഐപിസി സെക്ഷന്‍ 498 എ, 323, 504, 506, അന്ധവിശ്വാസ വിരുദ്ധ നിയമത്തിലെ സെക്ഷന്‍ 3 എന്നിവ പ്രകാരമാണ് ദുര്‍മന്ത്രവാദി, ഭര്‍ത്താവ്, അമ്മായിയമ്മ എന്നിവരുള്‍പ്പെടെ 7 പേര്‍ക്കെതിരെ കേസെടുത്തിരിക്കുന്നത്.

Leave a Reply

Your email address will not be published.