കർണാടക സത്യപ്രതിജ്ഞ; കോൺഗ്രസ് നിലപാട് പ്രതിപക്ഷ ഐക്യത്തിന് ഗുണകരമല്ല…

Spread the love


Twitter
PinterestTelegramഇമെയില്‍

കർണാടകയിലെ പുതിയ മന്ത്രിസഭയുടെ സത്യപ്രതിജ്ഞാ ചടങ്ങിലേക്ക് കേരള , തെലങ്കാന മുഖ്യമന്ത്രിമാരെ ക്ഷണിക്കാതിരുന്ന കോണ്‍ഗ്രസ് നിലപാട് പ്രതിപക്ഷ ഐക്യത്തിന് ഗുണകരമല്ലെന്ന് സിപിഐഎം പി ബി അംഗം പ്രകാശ് കാരാട്ട്. എന്നാല്‍ സിപിഐഎം ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരിയെ ക്ഷണിച്ചിട്ടുണ്ടെന്നതായിരുന്നു പ്രതിപക്ഷ നേതാവ് വി ഡി സതീശന്‍റെ പ്രതികരണം.

അതേസമയം, പ്രതിപക്ഷ പാർട്ടികളും മതനിരപേക്ഷ പാർട്ടികളും ബിജെപിക്കെതിരായി ഒന്നിക്കണം. രാജ്യത്ത് ആകെ ഒരു പ്രതിപക്ഷ ഐക്യം എന്നത് സാധ്യമാകില്ല. ഓരോ സംസ്ഥാനത്തും ബിജെപിക്കെതിരായ കൂട്ടുകെട്ടുകൾ ഉണ്ടാക്കണം. കോൺഗ്രസ്‌ സ്വീകരിക്കുന്ന നിലപാട് ഈ ഐക്യത്തിന് ഗുണപരമല്ലെന്നും അദ്ദേഹം ഇ കെ നായനാർ അനുസ്മരണ സമ്മേളനത്തിൽ സംസാരിക്കുകവെ പറഞ്ഞു.

മോദി സർക്കാർ അധികാരത്തിൽ വന്ന ശേഷം മൗലിക അവകാശങ്ങൾ ഭീഷണിയിലാണെന്ന് പ്രകാശ് കാരാട്ട് പറഞ്ഞു. ഭരണഘടനാ സ്ഥാപനങ്ങൾ ആക്രമിക്കപെടുന്നുവെന്നും നീതിന്യായ വ്യവസ്ഥകൽ പോലും സ്വാധീനിക്കപ്പെടുന്നു. മോദി സർക്കാർ കേന്ദ്ര ഏജൻസികളെ പ്രതിപക്ഷ നേതാക്കൾക്കെതിരെ ഉപയോഗിക്കുകയാണ്. നീതിന്യായ വ്യവസ്ഥകൽ പോലും സ്വാധീനിക്കപ്പെടുന്നു. ജനാധിപത്യത്തിനെതിരായ ആക്രമണം ചെറുത്തില്ലെങ്കിൽ രാജ്യത്തിന്റെ അടിസ്ഥാന സ്വഭാവം പോലും മാറും. അദാനി 2014ൽ ലോകത്തെ സമ്പന്നരുടെ പട്ടികയിൽ 103ാം സ്ഥാനത്തായിരുന്നു. മോദി സർക്കാർ വന്ന ശേഷം മൂന്നാമത്തെ സമ്പന്നനായി അദാനി മാറി. ഇത് കോർപ്പറേറ്റുകൾക്ക് വേണ്ടിയാണ് മോദി സർക്കാർ ഭരിക്കുന്നത് എന്നതിന്റെ തെളിവാണ് അദ്ദേഹം വിമർശിച്ചു.

Leave a Reply

Your email address will not be published.