കർണാടകയിൽ വിദ്വേഷ പോസ്റ്റുകൾക്കും സദാചാര ആക്രമണങ്ങൾക്കും ഇനി പിടിവീഴും; 

Spread the love

“സാമൂഹ്യമാധ്യമങ്ങളിലൂടെ വിദ്വേഷ പരാമർശങ്ങൾ നടത്തുന്നവരെ ഉടൻ അറസ്റ്റ് ചെയ്യും. ഇതിനായി ഞങ്ങൾക്ക് വിവിധ സർവീസ് പ്രൊവൈഡർമാരുടെ സഹായവും ആവശ്യമാണ്. അവർ സഹായിക്കാമെന്നും സമ്മതിച്ചിട്ടുണ്ട്. ഇത്തരത്തിൽ വർഗീയദ്രുവീകരണം ഉണ്ടാക്കുന്നവരെ ഒരുകാരണവശാലും വെറുതെ വിടാൻ പോകുന്നില്ല”; ബി.ദയാനന്ദ പറഞ്ഞു.

വിദ്വേഷ പോസ്റ്റുകൾക്കും സദാചാര ആക്രമണങ്ങൾക്കുമെതിരെ ശക്തമായ നടപടിയെടുക്കുമെന്ന് മുന്നറിയിപ്പ് നൽകി കർണാടക പൊലീസ്. ബെംഗളൂരു സിറ്റി പൊലീസ് കമ്മീഷണർ ബി.ദയാനന്ദ വിളിച്ചുചേർത്ത പത്രസമ്മേളനത്തിലാണ് ഇക്കാര്യങ്ങൾ വ്യക്തമാക്കിയത്.

കർണാടക ആഭ്യന്തര മന്ത്രി ജി.പരമേശ്വര ദിവസങ്ങൾക്ക് മുൻപ് പ്രഖ്യാപിച്ച വർഗീയവിരുദ്ധ പൊലീസ് സേനാ രൂപീകരണനടപടികളുടെ തുടർച്ചയായാണ് വിദ്വേഷ പോസ്റ്റുകൾക്കും പിടിവീഴുന്നത്. കർണാടകത്തിലെ തീരദേശ ജില്ലകളിൽ ബിജെപി – ആർഎസ്എസ് നേതൃത്വത്തിൽ നടന്നുവരുന്ന വർഗീയ, സദാചാര ആക്രമണങ്ങളെ ചെറുക്കാനും അവയ്‌ക്കെതിരെ ശക്തമായ നടപടികൾ സ്വീകരിക്കാനുമാണ് വർഗീയവിരുദ്ധ പൊലീസ് സേന രൂപവത്കരിക്കുന്നത്.

Leave a Reply

Your email address will not be published.