ക്ഷേത്രക്കുളത്തില്‍ നീന്തല്‍ പരിശീലനത്തിനിടെ കുഴഞ്ഞുവീണ് വിദ്യാര്‍ഥിനി മരിച്ചു

Spread the love

തിരുവനന്തപുരം: നീന്തല്‍ പരിശീലനത്തിനിടെ 14കാരി കുഴഞ്ഞു വീണു മരിച്ചു. കോലിയക്കോട് കുന്നിട സ്വദേശികളായ താരാദാസ് ബിനു ദമ്ബതികളുടെ മകള്‍ ദ്രുപിത ആണ് മരിച്ചത്.

പിരപ്പൻകോട് ശ്രീകൃഷ്ണ സ്വാമി ക്ഷേത്രകുളത്തില്‍ നീന്തല്‍ പരിശീലിക്കുന്നതിനിടെ ശ്വാസതടസ്സം അനുഭവപ്പെട്ട വിദ്യാർഥിനി കരയ്ക്ക് കയറിയ ഉടൻ കുഴഞ്ഞു വീഴുകയായിരുന്നു.

കഴിഞ്ഞ ദിവസം വൈകിട്ട് ആറരയ്ക്കാണ് സംഭവം. ദ്രുപിതയെ ഉടനെ തന്നെ തൈക്കാട് സെന്‍റ് ജോണ്‍സ് ആശുപത്രിയിലെത്തിച്ചെങ്കിലും മരണം സംഭവിച്ചിരുന്നു. പോത്തൻകോട് എല്‍വിഎച്ച്‌എസിലെ പത്താം ക്ലാസ് വിദ്യാർഥിനിയാണ് ദ്രുപിത.നാലുവയസ് മുതല്‍ കുട്ടി നീന്തല്‍ പരിശീലനം നടത്തി വരികയായിരുന്നുവെന്ന് ബന്ധുക്കള്‍ പറഞ്ഞു. മൃതദ്ദേഹം മെഡി.കോളജ് മോർച്ചറിയില്‍ സൂക്ഷിച്ചിരിക്കുകയാണ്

Leave a Reply

Your email address will not be published.