ക്രിസ്തുമതം തുടച്ച് നീക്കാം എന്നത് വ്യാമോഹം; പ്രതികരണവുമായി കർദിനാൾ ബസേലിയോസ് മാർ ക്ലീമിസ്

Spread the love

മണിപ്പൂരിൽ പൊട്ടിപ്പുറപ്പെട്ട കലാപം നിയയന്ത്രവിധേയമല്ലാതെ തുടരുന്നതിനിടെ കേന്ദ്രസർക്കാരിനെ രൂക്ഷമായി വിമർശിച്ച് കെ സി ബി സി പ്രസിഡന്റ് കർദിനാൾ ബസേലിയോസ് മാർ ക്ലീമിസ് കാതോലിക്കാ ബാവ കലാപം അവസാനിപ്പിക്കാൻ വൈകുന്നതെന്തിനെന്ന് ചോദിച്ച അദ്ദേഹം, വിഷയത്തിൽ പ്രധാനമന്ത്രി മൗനം വെടിയണമെന്നും ആവശ്യപ്പെട്ടു.ഭരണഘടനയിൽ ഇന്ത്യയുടെ വെവിധ്യം എഴുതിവച്ചിട്ടുള്ളത് ആലങ്കാരികമായല്ല. ഇത് ജീവിക്കുന്ന തത്വമാണ്. ഇന്ത്യയിൽ ക്രിസ്തുമതം തുടച്ചുനീക്കാം എന്ന് ആരെങ്കിലും കരുതുന്നുവെങ്കിൽ അത് വെറും വ്യാമോഹം മാത്രമാണ്. പ്രധാനമന്ത്രി നരേന്ദ്ര മോദി മൗനം വെടിയണം. ജനാധിപത്യ വ്യവസ്ഥിതി ഈ നാട്ടിൽ പുലരുന്നുവെന്ന് ലോകത്തിന് മുന്നിൽ സന്ദേശം കൊടുക്കാൻ പ്രധാനമന്ത്രിക്ക് ഇതിനേക്കാൾ പറ്റിയ സന്ദർഭമില്ലന്നും അദ്ദേഹം വ്യക്തമാക്കി. മാത്യു കുഴൽനാടൻ എം.എൽ.എയുടെ ഉപവാസവേദിയിൽ സംസാരിക്കവെയാണ് കേന്ദ്രസർക്കാരിനെതിരെ കർദിനാൾ ആഞ്ഞടിച്ചത്.

Leave a Reply

Your email address will not be published.