കോഴിക്കോട് ഹോട്ടലുടമയെ കൊന്ന് ബാഗിലാക്കി കൊക്കയിൽ ഉപേക്ഷിച്ചു; പ്രതികൾ പിടിയിൽ

Spread the love

കോഴിക്കോട് വ്യാപാരിയെ കൊലപ്പെടുത്തി മൃതദേഹം ട്രോളി ബാഗിലാക്കി ഉപേക്ഷിച്ചു. തിരൂർ സ്വദേശി സിദ്ദിഖ് (58) ആണ് കൊല്ലപ്പെട്ടത്. മൃതദേഹം അട്ടപ്പാടി ചുരത്തിൽ നിന്നാണ് കണ്ടെത്തിയത്.

എരഞ്ഞിപ്പാലം ഡികാസ ഹോട്ടലിൽ വെച്ചാണ് കൊലപാതകം. സംഭവത്തിൽ പെൺകുട്ടിയും യുവാവും പിടിയിൽചെർപ്പുളശ്ശേരി സ്വദേശി ഷിബിലി (22), ഫർഹാന (18) എന്നിവരാണ് പിടിയിലായത്. ഇവർ സിദ്ധിഖിൻ്റെ കടയിലെ ജീവനക്കാരാണ് എന്നാണ് റിപ്പോർട്ടുകൾ. കോഴിക്കോട് ഒളവണ്ണയിലെ ഹോട്ടലുടമയാണ് സിദ്ധിഖ്.

Leave a Reply

Your email address will not be published.