കോഴിക്കോട് ഡിസിസിയുടെ അന്വേഷണം റിപ്പോർട്ട് വ്യാജമാണെന്ന് കോറി ക്രഷർ കോഡിനേഷൻ കമ്മിറ്റി കൺവീനർ എം കെ ബാബു പത്ര സമ്മേളനത്തിൽ പറഞ്ഞു

Spread the love


കോഴിക്കോട്
ഡി സി സി യുടെ അന്വേഷണ റിപ്പോർട്ട്
ശുദ്ധ അസംബന്ധം
ചെറുകിട ക്വാറി ക്രഷർ അസോസിയേഷൻ

           കോഴിക്കോട് ജില്ലയിൽ 552 - ഓളം അനധികൃത ക്വാറികൾ പ്രവർത്തിക്കുന്നതായ 

ഡി സി സി നിയമിച്ച അന്വേഷണ കമ്മിഷൻ റിപ്പോർട്ട് ശുദ്ധ അസംബന്ധവും, ഒരു ദേശീയ പാർട്ടിയുടെ ജില്ലാ ഘടകത്തിന് ചേരാത്തതുമാണെന്ന്
ചെറുകിട ക്വാറി, ക്രഷർ അസോസിയേഷൻ സംസ്ഥാന ജനറൽ സെക്രട്ടറി എം.കെ.ബാബു പ്രസ്താവനയിൽ പറഞ്ഞു.
ലക്ഷങ്ങളും, കോടികളും മുതൽ മുടക്കി വർഷങ്ങൾ കാത്തിരുന്ന് നിയമാനുസൃതം കരിങ്കൽ ഖനനം നടത്തുന്നവരെ മുഴുവൻ മാഫിയകളായും, സംശയത്തിന്റെ മുനയിൽ നിർത്തുന്നതുമാണ് ഡി സി സി യുടെ അന്വേഷണ കമ്മിഷന്റെ കണ്ടെത്തൽ ജില്ലയിൽ ഒരു ക്വാറി പോലും അനധികൃതമായി പ്രവർത്തിക്കുന്നില്ല.
സാമ്പത്തിക താല്പര്യം മുൻ നിർത്തി ക്വാറികൾക്കെതിരെപ്രവർത്തിക്കുന്നവർക്ക് പ്രചോദനം നല്കി ഉള്ളതും അടച്ചുപൂട്ടിക്കാനുള്ള ഗൂഡാലോചനയാണിതെന്ന് സംശയിക്കുന്നു.
പ്രസ്തുത ക്വാറികളേതെന്ന് തെളിയിക്കാൻ വെല്ലുവിളിക്കുകയാണെന്നും, തെറ്റായ റിപ്പോർ ട്ട് പ്രസിദ്ധ കുറിച്ച് ക്വാറി വ്യവസായികളെ കുറിച്ച് പൊതുജനങ്ങളിൽ അവമതിപ്പുണ്ടാക്കിയതിനെതിരെ കോഴിക്കോട് ഡി സി സി ക്കെതിരെ
കെപി സി സി പ്രസിഡന്റിന് പരാതി നല്കുമെന്നും ക്രഷർ കോറി കോഡിനേഷൻ കമ്മിറ്റി കൺവീനർ എം കെ ബാബു അറിയിച്ചു

Leave a Reply

Your email address will not be published.