കോഴിക്കോട് ജില്ലയില്‍ സ്‌കൂളുകള്‍ക്ക് ഇന്ന് അവധി

Spread the love

ജില്ലാ കലോത്സവത്തെ തുടര്‍ന്ന് കോഴിക്കോട് റവന്യൂ ജില്ലയിലെ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് ഇന്ന് അവധി. പന്ത്രണ്ടാം ക്ലാസ് വരെയുള്ള എല്ലാ വിദ്യാലയങ്ങള്‍ക്കുമാണ് അവധി. ഡിഡിഇസി മനോജ് കുമാര്‍ ആണ് അവധി പ്രഖ്യാപിച്ചത്.

ഹയര്‍ സെക്കന്‍ഡറി വിഭാഗത്തിന് അവധി ആയിരിക്കുമെന്ന് ആര്‍ഡിഡിയും വിഎച്ച്എസ്ഇ വിഭാഗത്തിന് അവധിയായിരിക്കുമെന്ന് എഡിയും അറിയിച്ചു. കോഴിക്കോട് വടകരയിലാണ് ജില്ലാ സ്‌കൂള്‍ കലോത്സവം നടക്കുന്നത്. ഡിസംബര്‍ ഒന്നിന് കലോത്സവം സമാപിക്കും.

Leave a Reply

Your email address will not be published.