കോളിളക്കം സൃഷ്ടിച്ച രാമാദേവി കേസില്‍ ഭര്‍ത്താവ് അറസ്റ്റില്‍

Spread the love

കോളിളക്കം സൃഷ്ടിച്ച രാമാദേവി കേസില്‍ ഭര്‍ത്താവ് അറസ്റ്റില്‍. തിരുവല്ല ക്രൈം ബ്രാഞ്ചാണ് ഭര്‍ത്താവ് ജനാര്‍ദ്ദനന്‍ നായരെ 17 വര്‍ഷങ്ങള്‍ക്ക് ശേഷം അറസ്റ്റ് ചെയ്തത്. കുറ്റം തെളിഞ്ഞത് ശാസ്ത്രീയമായ അന്വേഷണത്തിന് ഒടുവിലാണ്.

കേസില്‍ ആദ്യഘട്ടത്തില്‍ സംശയിക്കപ്പെട്ടത് തമിഴ്‌നാട് സ്വദേശിയെയാണ്. പ്രതിയെ പിടികൂടണമെന്ന് ആവശ്യപ്പെട്ട് ഭര്‍ത്താവ് ഹൈക്കോടതി വരെ സമീപിച്ചിരുന്നു. ജനാര്‍ദന്‍ നായര്‍ ചെങ്ങന്നൂര്‍ പോസ്റ്റ് മാസ്റ്ററായി ജോലി ചെയ്യുന്ന കാലഘട്ടത്തിലാണ് കൊലപാതകം നടത്തിയത്.

Leave a Reply

Your email address will not be published.