കോണ്‍ഗ്രസ് ബ്ലോക്ക് പുനഃസംഘടന; സതീശനെതിരെ പരാതി ദില്ലിയിലേക്ക്

Spread the love

കോണ്‍ഗ്രസ് ബ്ലോക്ക് പുനഃസംഘടനയില്‍ വി ഡി സതീശനെതിരെ പരാതിയുമായി എ-ഐ ഗ്രൂപ്പുകള്‍ ദില്ലിയിലേക്ക്. എ-ഐ വിഭാഗം നേതാക്കള്‍ സംയുക്തമായി എഐസിസി അധ്യക്ഷനെ കാണും.കെ.സുധാകരനുമായി നടത്തിയ കൂടിക്കാഴ്ചയിലും നേതാക്കള്‍ ശക്തമായ പ്രതിഷേധം അറിയിച്ചു.

കോണ്‍ഗ്രസ് ബ്ലോക്ക് പുനഃസംഘടനയില്‍ എ-ഐ ഗ്രൂപ്പുകളുടെ പ്രതിഷേധം പ്രധാനമായും പ്രതിപക്ഷനേതാവ് വി ഡി സതീശനെതിരെയാണ്. കെ.സുധാകരനുമായി കഴിഞ്ഞദിവസം കൂടിക്കാഴ്ച നടത്തിയ രമേശ് ചെന്നിത്തലയും എം എം ഹസനും ഇക്കാര്യം ആവര്‍ത്തിച്ചു.

വി ഡി സതീശന്‍ ഗ്രൂപ്പുകളെ തഴഞ്ഞൂവെന്ന് മാത്രമല്ല, തങ്ങളെ അവഹേളിച്ചൂവെന്ന വികാരമാണ് നേതാക്കള്‍ക്കുള്ളത്. മതിയായ കൂടിയാലോച നടത്തിയില്ല. പട്ടിക ഏകപക്ഷീയമായി പ്രഖ്യാപിക്കാന്‍ പിടിവാശി കാണിച്ചതും വി ഡി സതീശനെന്നാണ് ഗ്രൂപ്പുകളുടെ ആക്ഷേപം. രമേശ് ചെന്നിത്തിയുടെയും എംഎം ഹസനും ഇക്കാര്യങ്ങള്‍ സുധാകരന് മുന്നില്‍ ചര്‍ച്ചയില്‍ നിരത്തി

കെപിസിസിയില്‍ നിന്ന് ഇക്കാര്യത്തില്‍ നീതി ലഭിക്കുമെന്ന് എ-ഐ ഗ്രൂപ്പുകള്‍ പ്രതീക്ഷിക്കുന്നില്ല. ഇനി ഹൈക്കമാന്‍ഡിലാണ് ഗ്രൂപ്പുകളുടെ പ്രതീക്ഷ. വി ഡി സതീശനെതിരെ പരാതിയുമായി ഹൈക്കമാന്‍ഡിനെ സമീപിക്കാനാണ് ഗ്രൂപ്പുകളുടെ സംയുക്ത തീരുമാനം. ദില്ലിയില്‍ എത്തി എഐസിസി അധ്യക്ഷന്‍ മല്ലികാര്‍ജുന ഖാര്‍ഗെയെ നേരില്‍ കണ്ട് പരാതി അറിയിക്കും. ഇനി ഹൈക്കമാന്‍ഡ് നിലപാടാണ് നിര്‍ണായകം.

Leave a Reply

Your email address will not be published.