കോണ്‍ഗ്രസ് നേതാക്കള്‍ ബിജെപിയില്‍‌; പദ്മിനി തോമസും തമ്ബാനൂര്‍ സതീഷും അടക്കമുള്ള നേതാക്കള്‍ പാര്‍ട്ടി അംഗത്വം സ്വീകരിച്ചു

Spread the love

തിരുവനന്തപുരം: തലസ്ഥാനത്തെ പ്രധാനപ്പെട്ട കോണ്‍ഗ്രസ് നേതാക്കള്‍ ബിജെപിയില്‍ ചേർന്നു. സ്പോർട്സ് കൗണ്‍സില്‍ മുൻ അദ്ധ്യക്ഷയും കോണ്‍ഗ്രസ് നേതാവുമായ പദ്മിനി തോമസ്, ഡിസിസി ജനറല്‍ സെക്രട്ടറിയായിരുന്ന തമ്ബാനൂർ സതീഷ് അടക്കമുള്ളവരാണ് ബിജെപിയില്‍ ചേർന്നത്.

യുഡിഎഫ് സർക്കാരിന്റെ കാലത്ത് സ്പോർട്സ് കൗണ്‍സില്‍ അദ്ധ്യക്ഷയായിരുന്നു പദ്മിനി തോമസ്. ഇവരോടൊപ്പം മകനും കോണ്‍ഗ്രസ് വിട്ട് ബിജെപിയില്‍ ചേർന്നിട്ടുണ്ട്. കോണ്‍ഗ്രസ് നേതൃത്വവുമായി അസ്വാരസ്യങ്ങളുണ്ടായതിന് പിന്നാലെയാണ് തമ്ബാനൂർ സതീഷ് പദവി രാജിവച്ചത്. തുടർന്ന് ബിജെപിയിലേക്ക് എത്തുകയായിരുന്നു. കൂടാതെ ഡിസിസിയുടെ മുൻ ഭാരവാഹികളും ബിജെപിയില്‍ അംഗത്വം സ്വീകരിച്ചിട്ടുണ്ട്.

ബിജെപിയുടെ പുതിയതായി ഉദ്ഘാടനം ചെയ്ത തിരഞ്ഞെടുപ്പ് കമ്മിറ്റി ഓഫീസിലെത്തിയാണ് നേതാക്കള്‍ അംഗത്വം സ്വീകരിച്ചത്. ബിജെപി സംസ്ഥാന അദ്ധ്യക്ഷൻ കെ. സുരേന്ദ്രനൊപ്പമാണ് ഇവർ പാർട്ടി ഓഫീസിലെത്തിയത്. കേന്ദ്രമന്ത്രിയും തിരുവനന്തപുരം എൻഡിഎ സ്ഥാനാർത്ഥിയുമായ രാജീവ് ചന്ദ്രശേഖറുടെ സാന്നിധ്യത്തിലായിരുന്നു ബിജെപി പ്രവേശനം.

Leave a Reply

Your email address will not be published.