കോട്ടയത്ത് ഭീതി പടർത്തിയ പുലി വനം വകുപ്പിന്റെ കെണിയിൽ കുടുങ്ങി

Spread the love

കോട്ടയം മുണ്ടക്കയം കണ്ണിമല മേഖലയിൽ ഭീതി പടർത്തിയ പുലി വനം വകുപ്പിന്റെ കെണിയിൽ കുടുങ്ങി. ജനവാസ മേഖലയിൽ എത്തിയ പുലി കണ്ണിമല പന്തിരുവേലിൽ സബിൻറെ ആടിനെ കൊന്നിരുന്നു. കൂട്ടിൽ നിന്ന ആടിനെ പകുതി കടിച്ച് ഉപേക്ഷിച്ചു പോയ പുലിയെ നിരീക്ഷിക്കാൻ ഫോറസ്റ്റുകാരും നാട്ടുകാരും ചേർന്ന് ക്യാമറ സ്ഥാപിക്കുകയായിരുന്നു.പിറ്റേ ദിവസം വീണ്ടും പുലിയെത്തി ആടിന്റെ അവശിഷ്ടഭാഗങ്ങൾ കൂടി കടിച്ചെടുത്ത് കൊണ്ടുപോയി. സമീപത്ത് തന്നെയുള്ള പുലിക്കുന്നിൽ ഗർഭിണിയായ ആടിനെ അജ്ഞാത ജീവി കടിച്ചു കൊല്ലുകയുണ്ടായിരുന്നു. അത് പുലിയാണെന്ന് നാട്ടുകാർ സംശയിച്ചെങ്കിലും ക്യാമറ ഇല്ലാതിരുന്നതിനാൽ മനസ്സിലാക്കാനായില്ല. ഇതിന് പിന്നാലെയാണ് പുലിയെ പിടിക്കാൻ പ്രത്യേകം സജ്ജീകരിച്ച കൂട്ടിൽ പുലി കുടുങ്ങിയത്.

Leave a Reply

Your email address will not be published.