കോട്ടയത്ത് കെ.എസ്.ആര്‍.ടി.സി ബസ് ഇടിച്ചു സ്‌കൂട്ടര്‍ യാത്രികനായ യുവാവിനു ദാരുണാന്ത്യം

Spread the love

എം.സി. റോഡില്‍ കെ.എസ്.ആര്‍.ടി.സി ബസ് സ്‌കൂട്ടറില്‍ ഇടിച്ചു സ്‌കൂട്ടര്‍ യാത്രികനായ യുവാവിനു ദാരുണാന്ത്യം. എസ്.എച്ച്‌ മൗണ്ട് സ്വദേശി ഉദയംപുത്തൂര്‍ വീട്ടില്‍ ഫ്രാന്‍സിസ് ദേവസ്യയുടെ മകന്‍ യു.എഫ്. ബബീഷാണു മരിച്ചത്. ഇന്നലെ രാത്രി എട്ടുമണിയോടെ ചൂട്ടുവേലി ജങ്ഷനിലായിരുന്നു അപകടം. ബബീഷ് സഞ്ചരിച്ച സ്‌കൂട്ടറില്‍ പത്തനംതിട്ടയില്‍ നിന്നു മൈസൂരുവിലേക്കു പോയ ബസ് തട്ടുകയായിരുന്നു. റോഡിലേക്കു വീണ ബബീഷിന്റെ തലയിലൂടെ ബസിന്റെ ചത്രം കയറിയിറങ്ങി. സംഭവസ്ഥലത്തുവെച്ചു തന്നെ ബബീഷ് മരണപ്പെട്ടു. അപകട വിവരമറിഞ്ഞു നാട്ടുകാരും പ്രദേശത്തു തടിച്ചുകൂടി. എസ്.എച്ച്‌ മൗണ്ട് സ്വദേശിയായ ബബീഷ് ഗള്‍ഫിലെ ജോലി മതിയാക്കി നാട്ടിലെത്തിയതായിരുന്നു. പിന്നീട് യു.കെ.യിലേക്ക് പോകാനുള്ള തയാറെടുപ്പുകള്‍ നടക്കുന്നതിനിടെയാണ് അപകടം സംഭവിച്ചത്. അപകടത്തെ തുടര്‍ന്ന് എം.സി റോഡില്‍ വന്‍ ഗതാഗതക്കുരുക്കും ഉണ്ടായി. തുടര്‍ന്നു ഗാന്ധിനഗര്‍ പോലീസ് സ്ഥലത്തെത്തി ആംബുലന്‍സില്‍ മൃതദേഹം കോട്ടയം മെഡിക്കല്‍ കോളജ് ആശുപത്രിയിലേക്കു മാറ്റി.

Leave a Reply

Your email address will not be published.