കൊല്ലത്ത് യുവതി കൊല്ലപ്പെട്ട കേസില്‍ പ്രതി ഉപയോഗിച്ച കത്തി പൊലീസ് കണ്ടെടുത്തു

Spread the love

കൊല്ലത്ത് യുവതി ബലാത്സംഗ ശ്രമത്തിനിടെ മരിച്ച സംഭവത്തില്‍ പ്രതി നാസു ഉപയോഗിച്ച കത്തി പോലീസ് കണ്ടെടുത്തു. മൃതദേഹത്തില്‍ മുറിവുണ്ടാക്കിയ കത്തി നാസു സുഹൃത്തായ പുനലൂര്‍ സ്വദേശി വിഷ്ണുവിന് കൈമാറിയിരുന്നു.

ഡിസംബര്‍ 29 മുതലാണ് കേരളാപുരം സ്വദേശിയായ യുവതിയെ കാണാതായത്. ഡിസംബര്‍ 31 ന് നൈറ്റ് പട്രോളിങ്ങിനിടെ നാസുവിനെ കൊട്ടിയം പോലീസ് പിടികൂടിയിരുന്നു. ഇയാളുടെ കയ്യില്‍ സംശയാസ്പദമായി ഫോണ്‍ കണ്ടതോടെയാണ് പോലീസ് പിടികൂടിയത്. എന്നാല്‍, ഫോണ്‍ കളഞ്ഞു കിട്ടിയതാണെന്ന് ഇയാള്‍ പറഞ്ഞു. ഈ ഫോണില്‍ നിന്നു പോലീസ് നമ്പറെടുത്ത് വിളിച്ചപ്പോള്‍ കാണാതായ യുവതിയുടെ വീട്ടിലേക്കാണ് കോള്‍ പോയത്. ഫോണിന്റെ ഉടമയെ കാണാനില്ലെന്നും പരാതി നല്‍കിയിട്ടുണ്ടെന്നുമുള്ള വിവരം ഇവര്‍ പോലീസിനെ അറിയിച്ചു. ഫോണ്‍ പിടിച്ചെടുത്ത ശേഷം ഇയാളെ പോലീസ് വിട്ടയച്ചു. എന്നാല്‍ യുവതിയെ കണ്ടെത്താനായില്ല.

കഴിഞ്ഞ ദിവസം ആളൊഴിഞ്ഞ സ്ഥലത്ത് യുവതിയുടെ നഗ്‌നമായ അഴുകിയ മൃതശരീരം കണ്ടെത്തിയതോടെ പോലീസ് യുവാവിനെ വീണ്ടും നാസുവിനെ കസ്റ്റഡിയിലെടുക്കുകയും വിശദമായി ചോദ്യം ചെയ്യുകയുമായിരുന്നു. കഴുത്തിലും ചെവിക്ക് പിന്നിലും മുറിവേറ്റ നിലയിലായിരുന്നു മൃതദേഹം. ചോദ്യംചെയ്യലിലാണ് പ്രതി കൊലപാതകമാണെന്ന് പറഞ്ഞത്. ലോട്ടറിയും സൗന്ദര്യ വര്‍ദ്ധക വസ്തുകളും വില്‍ക്കുന്നതായിരുന്നു യുവതിയുടെ ജോലി.

Leave a Reply

Your email address will not be published.