കൊല്ലം സുധിക്കൊപ്പം അപകടത്തിൽപ്പെട്ട ബിനു അടിമാലി അപകടനില തരണം ചെയ്തു

Spread the love

മിമിക്രി കലാകാരനും ചലച്ചിത്ര അഭിനേതാവുമായിരുന്ന കൊല്ലം സുധിയുടെ മരണത്തിനിടയാക്കിയ വാഹനാപകടത്തിൽ പരുക്കേറ്റ് ചികിത്സയിൽ കഴിയുന്ന ബിനു അടിമാലിഅപകടനില തരണം ചെയ്തു. അപകടത്തിൽ പരുക്കേറ്റ ബിനു അടിമാലിയും ഉല്ലാസ് അരൂരും എറണാകുളത്തെ ഒരു സ്വകാര്യ ആശുപത്രിയിൽ ചികിത്സയിൽ തുടരുകയാണ്. ബിനു അടിമാലി അപകടനില തരണം ചെയ്തായിട്ടാണ് റിപ്പോർട്ടുകൾ. എല്ലിന് പൊട്ടലേറ്റ ഉല്ലാസും ചികിത്സയില്‍ തുടരുകയാണ്.

ജൂൺ 5 ന് പുലർച്ചെ നാലരയോടെ ദേശീയപാത 66 ലെ പനമ്പിക്കുന്നിലാണ് കൊല്ലം സുധിയും ബിനു അടിമാലിയും മഹേഷ് കുഞ്ഞുമോനും അടങ്ങുന്ന സംഘം സഞ്ചരിച്ചിരുന്ന വാഹനം അപകടത്തിൽപ്പെട്ടത്. ഇവർ സഞ്ചരിച്ചിരുന്ന കാറും പിക്കപ് വാനും കൂട്ടിയിടിച്ചാണ് അപകടമുണ്ടായത്. തലയ്ക്ക് പരുക്കേറ്റ സുധിയെ പെട്ടെന്ന് തന്നെ കൊടുങ്ങല്ലൂരിലെ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. വടകരയിൽനിന്നും സ്റ്റേജ്ഷോ കഴിഞ്ഞ് എറണാകുളത്തേക്കു മടങ്ങുമ്പോഴാണ് അപകടം സംഭവിച്ചത്.

Leave a Reply

Your email address will not be published.