കൊല്ലം ബീച്ചില്‍ തിരയില്‍പ്പെട്ട് കാണാതായ യുവാവിന്റെ മൃതദേഹം കണ്ടെത്തി

Spread the love

കൊല്ലം ബീച്ചില്‍ തിരയില്‍പ്പെട്ട് കാണാതായ യുവാവിന്റെ മൃതദേഹം കണ്ടെത്തി. നല്ലില്ല സ്വദേശി ജോയി മിനി ദമ്പതികളുടെ മകന്‍ ആശിഷിന്റെ (22)മൃതദേഹമാണ് കണ്ടെത്തിയത്.

വെളിയത്ത് വിവാഹ ചടങ്ങില്‍ പങ്കെടുത്ത ശേഷം ബന്ധുക്കളുമായി എത്തിയ ആശിഷ് തിരയില്‍ കാല്‍ നനക്കുന്നതിനിടെ കടലില്‍ വീഴുകയായിരുന്ന.ു ഒപ്പമുണ്ടായിരുന്ന ബിബിന്റെ ഷര്‍ട്ടില്‍ പിടിച്ചെങ്കിലും പിടിവിട്ട് പോയി. ബിബിനും തിരയില്‍പ്പെട്ടെങ്കിലും രക്ഷപ്പെട്ടു.

സ്ഥലത്തുണ്ടായിരുന്ന യുവാക്കള്‍ പൊലീസിനെ വിവരമറിയിച്ചു. പൊലീസ് ഫയര്‍ ആന്റ് റെസ്‌ക്യു സംഘത്തിന്റെ സഹായത്തോടെയാണ് മൃതദേഹം കണ്ടെത്തിയത്.

Leave a Reply

Your email address will not be published.