കൊല്ലം ഗവണ്‍മെന്റ് ടൗണ്‍ യു.പി സ്‌കൂളിനായി 1 കോടി ചെലവില്‍ നിര്‍മ്മിച്ച പുതിയ കെട്ടിടത്തിന്റെ ഉദ്ഘാടനം ഇന്ന്

Spread the love

കൊല്ലം ഗവണ്‍മെന്റ് ടൗണ്‍ യുപി സ്‌കൂളിനായി 1 കോടി രൂപ ചെലവില്‍ നിര്‍മ്മിച്ച പുതിയ കെട്ടിടത്തിന്റെ ഉദ്ഘാടനം ഇന്നു നടക്കും. ഒന്നാം എല്‍ഡിഎഫ് സര്‍ക്കാര്‍ ഭരണത്തില്‍ വരുന്നതിന് മുമ്പ് 173 കുട്ടികളായിരുന്നു സ്‌കൂളിലുണ്ടായിരുന്നത്. എന്നാല്‍ ഇപ്പോള്‍ അത് 530 കുട്ടികളായി വര്‍ദ്ധിച്ചു.

പഴയ കച്ചേരി പള്ളിക്കൂടമാണ് ഇന്നത്തെ ടൗണ്‍ യു പി സ്‌കൂള്‍. 118 വയസായ സ്‌കൂള്‍ വീണ്ടും യുവത്വത്തിന്റെ പ്രസരിപ്പിലാണ്. സംസ്ഥാന സര്‍ക്കാരിന്റെ 1 കോടി രൂപയുടെ സ്‌കൂള്‍ വികസന ഫണ്ട് ഉപയോഗിച്ചാണ് 3500 ചതുരശ്ര അടി വിസ്തീര്‍ണ്ണത്തില്‍ കെട്ടിടം നിര്‍മ്മിച്ചത്. നിര്‍മ്മിതി കേന്ദ്രത്തിനായിരുന്നു നിര്‍മ്മാണ ചുമതല.

ഒന്നാം പിണറായി സര്‍ക്കാര്‍ വരുന്നതിനു മുമ്പ് 173ല്‍ താഴെ ആയിരുന്ന വിദ്യാര്‍ത്ഥികളുടെ എണ്ണം ഇപ്പോള്‍ 530 കൂട്ടികളിലേക്ക് ഉയര്‍ന്നത് മാജിക്കായിരുന്നില്ല, പൊതു വിദ്യാഭ്യാസ സംരക്ഷണ യജ്ഞത്തിന്റെ പ്രയത്നമായിരുന്നു പിന്നില്‍. പ്രീ പ്രൈമറി മുതല്‍ യുപി വരെ 18 അധ്യാപകര്‍. 273 ആണ്‍കുട്ടികളും 260 പെണ്‍കുട്ടികളും ഹൈക്കാടതി ജഡ്ജി വരെ ഈ സ്‌കൂളിലെ പൂര്‍വ്വ വിദ്യാര്‍ത്ഥികളായിരുന്നു.

Leave a Reply

Your email address will not be published.