കൊയിലാണ്ടിയിൽ വീട്ടുപറമ്പിലെ പ്ലാവിൽ ദമ്പതികൾ തൂങ്ങിമരിച്ച നിലയിൽ.

Spread the love

കൊയിലാണ്ടിയിൽ വീട്ടുപറമ്പിലെ പ്ലാവിൽ ദമ്പതികളെ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി. ചേമഞ്ചേരി ചൊയ്യക്കാട് അമ്പലത്തിന് സമീപം വെണ്ണിപുറത്ത് അശോക് കുമാർ എന്ന ഉണ്ണി (43), ഭാര്യ അനു രാജ് (33) എന്നിവരെ വീട്ടുപറമ്പിലെ പ്ലാവിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തിയത്.

അനു രാജിന്റെ ആരോഗ്യപ്രശ്നങ്ങളെ തുടർന്ന് ഇരുവരും 4 മാസമായി ചേമഞ്ചേരിയിലെ വീട്ടിലായിരുന്നു.അശോക് കുമാർ തിരുവനന്തപുരം വിജിലൻസ് ഓഫിസിലെ ടൈപ്പിസ്റ്റും അനു രാജ് പൊലീസ് ഇന്റലിജൻസ് വിങ്ങിൽ ട്രെയിനിയുമാണ്.

വെള്ളിയാഴ്ച രാവിലെ ബന്ധുക്കളാണ് ഇവരെ തൂങ്ങിമരിച്ച നിലയിൽ കണ്ടത്. മെഡിക്കൽ കോളജിൽ പോസ്റ്റ്മോർട്ടത്തിന് ശേഷം പൂക്കാട് വീട്ടുവളപ്പിൽ സംസ്കരിച്ചു. പരേതനായ വെണ്ണിപുറത്ത് മാധവൻ നായരുടെയും ദേവി അമ്മയുടെയും മകനാണ് അശോക് കുമാർ. സഹോദരങ്ങൾ: രാധാകൃഷ്ണൻ ശാന്തകുമാരി, രാജു (ഡപ്യൂട്ടി സെക്രട്ടറി, സെക്രട്ടേറിയറ്റ്), രാജേശ്വരി. ഇടുക്കി ചെറുതോണി സ്വദേശിനി സൂസിയുടെ മകളാണ് അനു രാജ്.

Leave a Reply

Your email address will not be published.