കൊട്ടാരക്കര നഗരസഭയിലെ ഹരിതക‍ർമ്മ സേനാ അംഗമാണ് വിലാസിനിയമ്മ.

Spread the love

പ്ലാസ്റ്റിക്ക് പെറുക്കി നഗരസഭയിൽ നിന്ന് കിട്ടുന്ന ചെറിയവരുമാനത്തിലാണ് കഴിയുന്നത്. വർഷങ്ങളായി ക്യാൻസ‍ർ രോഗിയാണ്. വീട്ടിൽ വിലാസിനിയെ ആശ്രയിച്ചിരിക്കുന്ന കുറെ ജീവനകളുണ്ട്. വീട്ടിലെ കാര്യങ്ങളെല്ലാം നോക്കിയ ശേഷം കൂട്ടിവച്ച പൈസ കൊണ്ട് വിലാസിനി രണ്ടാഴ്ച മുമ്പൊരു സ്വ‍ർണ മാല വാങ്ങി. പക്ഷെ ഇപ്പോൾ ആ മാല വിലാസിനിയുടെ കഴുത്തിൽ ഇല്ല.

കളഞ്ഞു പോയതൊന്നുമല്ല.. അത് ഒരു കുഞ്ഞിന് കൊടുത്തതാണ്. പത്തനാപുരം ഗാന്ധി ഭവനിൽ സഹപ്രവർത്തകർക്കൊപ്പം പോയതാണ് വിലാസിനി. അവിടെ അന്ന് ആരോരുമില്ലാത്ത ഒരുകുഞ്ഞിന്റെ പേരിടൽ ചടങ്ങ് നടക്കുകയായിരുന്നു. ആ കുഞ്ഞിന് ഒരു തരി പൊന്നുപോലും ഇല്ലെന്ന് കണ്ട വിലാസിനി സ്വന്തം കഴുത്തിൽ കിടന്ന മാല ഊരി കുഞ്ഞിന് കൊടുത്തു. ഒരു നിമിഷം പോലും ആലോചിച്ച് നിൽക്കാതെ ചെയ്തതാണ്.

ഒരു പക്ഷെ അടുത്ത കാലത്തൊന്നും ഇതു പോലെ ഒരു മാല വാങ്ങാൻ കഴിയില്ലെന്ന ബോധ്യം വിലാസിനിക്ക് ഉണ്ട്. എങ്കിലും ഒന്നും നോക്കാതെ കുഞ്ഞിന് മാല കൊടുത്തു..

വലിയ മനസാണ് വിലാസിനിയമ്മയുടെത്….. സഹജീവികളോടുള്ള കരുതലാണ്….. നന്മയുള്ള മനസാണ്… എല്ലാ ദുഖവും മാറി എപ്പോഴും സന്തോഷിക്കാൻ ഈ അമ്മയ്ക്ക് കഴിയട്ടെ. ഇതുപോലെയുള്ള മനസ്സിന് ഉടമകളെ അപൂർവമായി മാത്രമേ കാണാൻ സാധിക്കുകയുള്ളൂ 100 രൂപ കിട്ടിയാൽ അതിനെ 150 ആയി വീട്ടിൽ വയ്ക്കുന്നവരാണ് ഇന്നത്തെ ഓരോ വ്യക്തിയും എന്നാൽ മണ്ടനായി മനുഷ്യൻ അറിയുന്നില്ല മരണസമയത്ത് ഇതൊന്നും കൊണ്ടുപോകുന്നില്ല എന്ന്. ഭൂമിക്കും കാശിനു തങ്ങളിൽ അടികൂടുന്ന സഹോദരങ്ങളും ഉണ്ട് നമ്മുടെ നാട്ടിൽ ഈ ചെയ്ത നന്മയ്ക്ക് ചാരിറ്റബിൾ ട്രസ്റ്റ് ഒരായിരം ആശംസകൾ

Leave a Reply

Your email address will not be published.