കൊടൈക്കനാലിൽ യാത്രപോയ 2 യുവാക്കളെ കാണാതായി; തെരച്ചിൽ തുടരുന്നു

Spread the love

ഈരാറ്റുപേട്ടയില്‍ നിന്നും കൊടൈക്കനാലിലേയ്ക്ക് യാത്ര പോയ അഞ്ചംഗ സംഘത്തിലെ 2 യുവാക്കളെ കാണാതായി. 2 ദിവസമായി ഇവര്‍ക്കായി തെരച്ചില്‍ തുടരുകയാണ്. തേവരുപാറ സ്വദേശികളായ പള്ളിപ്പാറ അല്‍ത്താഫ് (23), മുല്ലൂപ്പാറയില്‍ ഹാഫിസ് ബഷീര്‍ (23) എന്നിവരെയാണ് കാണാതായത്. തിങ്കളാഴ്ചയാണ് ഇവര്‍ കൊടൈക്കനാലിലേയ്ക്ക് പോയത്. പ്രദേശത്തെ പൂണ്ടി ഉള്‍ക്കാട്ടിലാണ് ഇവരെ കാണാതായത്. ഇതേതുടർന്ന് പ്രദേശത്തെ 35ഓളം പേര്‍ നിലവില്‍ സ്ഥലത്തെത്തി തെരച്ചില്‍ തുടരുകയാണ്.

അതേസമയം, പൂണ്ടി മേഖല മയക്കുമരുന്നിന്റെ കേന്ദ്രമാണ്. കാട്ടുപോത്ത്, ആന എന്നിവയും വ്യാപകമായി കാണപ്പെടുന്ന സ്ഥലമാണ്. സംഘത്തിലുണ്ടായിരുന്ന 2 പേരെ പോലീസ് കസ്റ്റഡിയിലെടുത്ത് ചോദ്യം ചെയ്ത് വരികയാണ്. ഈരാറ്റുപേട്ടയില്‍ നിന്നും കൂടുതല്‍ പേര്‍ തെരച്ചിലിനായി പോകാന്‍ തയാറെടുക്കുകയാണ്.

Leave a Reply

Your email address will not be published.