കൊച്ചിയിൽ കേബിൾ കഴുത്തിൽ കുരുങ്ങി വീണ്ടും അപകടം. റോഡിലേക്ക് താഴ്ന്ന് കിടന്ന കേബിൾ കഴുത്തിൽ കുരുങ്ങിയാണ് അപകടമുണ്ടായത്.
എറണാകുളം ലായം റോഡിലാണ് അപകടം. ഇരു ചക്ര വാഹനത്തിൽ വന്ന എറണാകുളം സൗത്ത് സ്വദേശി സാബുവിന്‍റെ കഴുത്തില്‍ കേബിൾ കുരുങ്ങുകയായിരുന്നു.റോഡിലേക്ക് വീണ സാബുവും, ഭാര്യവും തലനാരിഴയ്ക്കാണ് രക്ഷപ്പെട്ടത്