“കൈമാറ്റിത്തരണം’; ഫോട്ടോ എഡിറ്റ് ചെയ്യുമൊ എന്നാവശ്യപ്പെട്ടപ്പോള്‍ ആ പെണ്‍കുട്ടി ഇത്ര പ്രതീക്ഷിച്ചിരിക്കില്ല

Spread the love

ഫോട്ടോയില്‍ സ്വന്തം മുഖം മനോഹരമായിരിക്കണം എന്നാണ് മിക്കവരുടെയും ആഗ്രഹം. മിക്കപ്പോഴും ഒരു ഫോട്ടോയ്ക്ക് പോസ് ചെയ്ത് നില്‍ക്കുമ്ബോള്‍ അത്ര നല്ല ചിത്രം ലഭിക്കാറില്ല.

എന്നാല്‍ പ്രതീക്ഷിക്കാത്ത സമയം അത്യുഗ്രന്‍ ചിത്രം ലഭിക്കുകയും ചെയ്യും.

പക്ഷേ ആ ഉഗ്രന്‍ ചിത്രത്തില്‍ അനാവശ്യമായി എന്തെങ്കിലും കാര്യങ്ങള്‍ വന്നുപെട്ടല്‍ എന്തുചെയ്യും. പണ്ടൊക്കെയാണെങ്കില്‍ ദുഃഖിച്ചിരിക്കുകയെ വഴിയുള്ളായിരുന്നു. എന്നാല്‍ കാലം മാറിയപ്പോള്‍ സാങ്കേതികവിദ്യകള്‍ എത്തി. അതോടെ എന്തിനെയും മാറ്റിമറിക്കാന്‍ കഴിയുമെന്നായി.

എന്നാല്‍ ഈ വിദ്യകള്‍ ഒക്കെ എല്ലാവര്‍ക്കും അറിയില്ലല്ലൊ. അപ്പോള്‍ സ്വാഭാവികമായി മറ്റുള്ളവരുടെ സഹായം തേടും. അങ്ങനെ അടുത്തിടെ മന്യ എന്ന പെണ്‍കുട്ടി നെറ്റിസണോട് ഇത്തരത്തില്‍ ഒരു സഹായം ചോദിക്കുകയുണ്ടായി. എന്നാല്‍ മറുപടിയായി കിട്ടിയ എഡിറ്റിംഗുകള്‍ മന്യയെ ഞെട്ടിച്ചു.

അവളുടെ ഒരു ചിത്രത്തില്‍ മുഖത്തിന് സമീപം മറ്റൊരാളുടെ കൈ കാണുന്നതായിരുന്നു പ്രശ്‌നം. അവള്‍ ഈ ചിത്രം സമൂഹ മാധ്യമമായ എക്‌സില്‍ പങ്കുവച്ചു.

മന്യയുടെ അനിമേറ്റഡ് പതിപ്പും, ഷോലെ ചിത്രത്തിലെ കൈപോയ ഫോട്ടോയും അടക്കം നിരവധി പടങ്ങള്‍ എത്തി. എന്തിനേറെ മൂന്നു തലകളുള്ള മന്യവരെ ഉണ്ടായി. എന്നിരുന്നാലും ഒരു ഉപയോക്താവ് കൃത്യമായ രീതിയില്‍ ചിത്രം എഡിറ്റ് ചെയ്ത് മനോഹരമാക്കി മടക്കി നല്‍കി.

എന്തായാലും ഇത്തരത്തില്‍ ആരെങ്കിലും സഹായം ചോദിക്കാന്‍ ചിന്തിച്ചിട്ടുണ്ടെങ്കില്‍ ഒന്നുകൂടി ആലോചിക്കുമെന്നുറപ്പായി

Leave a Reply

Your email address will not be published.