കേരള സ്‌കൂള്‍ കലോത്സവം; മീഡിയ, വാഹന പാസ്സ് എന്നിവയ്ക്കുള്ള അപേക്ഷകള്‍ ക്ഷണിക്കുന്നു

Spread the love

കേരള സ്‌കൂള്‍ കലോത്സവത്തിന്റെ മീഡിയ പാസ്സ്, വാഹന പാസ്സ് എന്നിവയ്ക്കുള്ള അപേക്ഷകള്‍ 2022 ഡിസംബര്‍ 22 നകം ഇ- മെയില്‍ ചെയ്യേണ്ടതാണ്. സ്ഥാപനത്തിന്റെ സീലോടുകൂടി ബ്യൂറോ ചീഫുമാരാണ് അപേക്ഷ നല്‍കേണ്ടത്.

പേര്, തസ്തിക ( റിപ്പോര്‍ട്ടര്‍ / ഫോട്ടോഗ്രാഫര്‍ /ക്യാമറമാന്‍ / ടെക്‌നിക്കല്‍ ടീം / ഡ്രൈവര്‍ ) എന്നിവയോടൊപ്പം അപേക്ഷകരുടെ സ്റ്റാമ്പ് സൈസ് ഫോട്ടോ കൂടി അറ്റാച്ച് ചെയ്ത് അയക്കേണ്ടതാണ്. ( ഫോട്ടോയുടെ ഫയല്‍നെയിം അതത് ആളുകളുടെ പേര്‍ തന്നെ നല്‍കണം).

മാതൃക അനുബന്ധമായി നല്‍കുന്നു.

ഇരുചക്രമൊഴിച്ചുള്ള വാഹനങ്ങള്‍ക്ക് എത്ര പാസ് വേണമെന്ന് പറയണം.
മാതൃക:
വാഹനപാസ്: എണ്ണം

അപേക്ഷകള്‍ അയക്കേണ്ട വിലാസം kalolsavammediacommittee@gmail. com

Leave a Reply

Your email address will not be published.