‘കേരള സര്‍വകലാശാല കലോത്സവം പൂര്‍ത്തീകരിക്കും’; വിവാദങ്ങള്‍ അന്വേഷിക്കാൻ പ്രത്യേക സമിതിയ്ക്ക് രൂപം നല്‍കി സിൻഡിക്കേറ്റ് യോഗം

Spread the love

തിരുവനന്തപുരം: സംഘർഷങ്ങളുടെ പശ്ചാത്തലത്തില്‍ നിർത്തിവച്ച കേരള സർവകലാശാല കലോത്സവം പൂർത്തിയാക്കും. ഇന്ന് ചേർന്ന കേരള സർവകലാശാല സിൻഡിക്കേറ്റ് യോഗത്തിലാണ് തീരുമാനം.

കലോത്സവവുമായി ബന്ധപ്പെട്ട് ഉണ്ടായ വിവാദങ്ങള്‍ അന്വേഷിക്കാൻ പ്രത്യേക സമിതിയ്ക്ക് രൂപം നല്‍കിയിട്ടുണ്ട്.

സിൻഡിക്കേറ്റ് അംഗങ്ങളായ ഡോ.കെ.ജി.ഗോപ് ചന്ദ്ര, അഡ്വ.ജി.മുരളീധരൻ, ആർ.രാജേഷ് തുടങ്ങിയവരുടെ നേതൃത്വത്തിലുള്ള ഈ പ്രത്യേക സമിതി ഒരാഴ്ചയ്ക്കുള്ളില്‍ റിപ്പോർട്ട് നല്‍കണമെന്നാണ് നിർദേശം. ഇതിന് ശേഷമായിരിക്കും നിലവിലുള്ള സർവകലാശാല യൂണിയന്റെ കാലാവധി രണ്ട് മാസം നീട്ടിനല്‍കുന്ന കാര്യത്തില്‍ തീരുമാനം എടുക്കുക.

സമാപന സമ്മേളന ദിവസം തന്നെ കേരള സർവകലാശാല കലോത്സവം നിർത്തിവയ്ക്കാൻ വിസി നിർദേശം നല്‍കിയിരുന്നു. കലോത്സവത്തിനെതിരെ കൂട്ടപ്പരാതി വന്നതോടെയാണ് ഇത്തരമൊരു തീരുമാനത്തിലെത്തിയത്. ലഭിച്ച മുഴുവൻ പരാതികളും പരിശോധിച്ചതിന് ശേഷം മാത്രമായിരിക്കും അന്തിമ തീരുമാനമെന്ന് കേരള സർവകലാശാല വിസി ഡോ. മോഹനൻ കുന്നുമ്മല്‍ അറിയിച്ചിരുന്നു. ഇതിന് പിന്നാലെ വിദ്യാർത്ഥികള്‍ വലിയ രീതിയില്‍ പ്രതിഷേധിച്ചു. തുടർന്നാണ് സിൻഡിക്കേറ്റ് യോഗം കൂടിയത്.

Leave a Reply

Your email address will not be published.